ഭക്ഷണക്രമത്തിലുള്ള കഠിനമായ നിയന്ത്രണങ്ങളും പോരായ്മകളും മുടിയുടെ ആരോഗ്യത്തേയും ബാധിക്കാം. ആഹാരത്തില്‍ മാംസ്യത്തിന്റെയും ഇരുമ്പിന്റെ (Iron) അളവ് കുറയുമ്പോള്‍ വളര്‍ച്ചയുടെ ഘട്ടത്തിലുള്ള മുടികള്‍ വിശ്രമാവസ്ഥയിലേക്ക് മാറുകയും ക്രമേണ കൊഴിയുകയും ചെയ്യും. പനി, ഫ്ളൂ തുടങ്ങി പെട്ടെന്നുണ്ടാകുന്ന രോഗങ്ങള്‍, മേജര്‍ ശസ്ത്രക്രിയ, നീണ്ടുനില്‍ക്കുന്ന മറ്റു രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലിന് കാരണമാകാറുണ്ടെങ്കിലും പലപ്പോഴും ശ്രദ്ധിക്കപ്പെടാറില്ല. കാരണം രോഗം വന്ന് മൂന്നാഴ്ച മുതല്‍ മൂന്നു മാസം വരെ കഴിഞ്ഞാകും മുടികൊഴിച്ചില്‍ അനുഭവപ്പെടുക.