കേശാലങ്കാരത്തിന്റെ രീതി, അതിനുപയോഗിക്കുന്ന രാസവസ്തുക്കള്‍, കേശസംരക്ഷണശീലങ്ങള്‍ എന്നിവയ്ക്കു പുറമെ മുടിയുടെ ഘടനാവൈകല്യം, അതിനുണ്ടാകുന്ന ചില രോഗങ്ങള്‍ തുടങ്ങി പല ആന്തരിക രോഗങ്ങളുടെയും ലക്ഷണമായും മുടികൊഴിച്ചില്‍ തുടങ്ങാം.
മുടി വലിച്ചുകെട്ടുന്ന ശീലം, ഷാംപൂവിന്റെ അമിതമായ ഉപയോഗം, ഞെരുക്കമുള്ള ചീപ്പ്, അടിക്കടിയുള്ള മുടിചീകല്‍, കുളി കഴിഞ്ഞതിനു ശേഷം 'പനി വരാതിരിക്കാനു'ള്ള അമര്‍ത്തി തോര്ത്തല് തുടങ്ങിയവ മുടികൊഴിച്ചിലിന് കാരണമാകാവുന്ന ശീലങ്ങളില്‍ ചിലതാണ്.
തലയിലെ ചര്‍മത്തിലുണ്ടാകുന്ന താരന്, പുഴുക്കടി, തഴമ്പുണ്ടാക്കുന്നതും അല്ലാത്തതുമായി രോമകൂപത്തിനുണ്ടാകുന്ന നിരവധി രോഗങ്ങള്‍ എന്നിവ മുടികൊഴിച്ചിലുണ്ടാക്കുന്ന 'തദ്ദേശീയ' കാരണങ്ങളാണ്.