1 കുളി കഴിഞ്ഞാല്‍ മുടി നല്ലപോലെ പരത്തിയിട്ട് ജലാംശം പരിപൂര്‍ണ്ണമായും ഇല്ലാതായതിനുശേഷമേ മുടി കെട്ടുകയോ പിന്നിയിടുകയോ ചെയ്യാവൂ.
2 പൂവ്വാംകുരുന്നിലയും, വിഷ്ണുക്രാന്തിയും ചതച്ചിട്ട് മൂപ്പിച്ച വെളിച്ചെണ്ണയോ എള്ളെണ്ണയോ തേച്ച് കുളിക്കുന്നത് മുടിക്ക് കറുപ്പുനിറം കിട്ടുവാനും പൊട്ടിപോകുന്നത് തടയുവാനും വളരെ വിശേഷമാണ്.
3 തേങ്ങാപ്പാല്‍ തലയില്‍ തേച്ച് കുളിക്കുന്നത് അമിതമായ ചൂടുകൊണ്ട് മുടി കൊഴിയുന്നതിനെ തടുക്കും.
4 ഇലമംഗലത്തിന്റെ ഇല ചതച്ച് വെള്ളത്തിലിട്ട് വെച്ച് 15 മിനുട്ട് കഴിഞ്ഞ് ആ ഇല
കള്‍ പിഴിഞ്ഞ് തലയില്‍ തേച്ച് കുളിക്കുക. ചളി പോകാനും മുടിക്ക് നല്ല സുഗന്ധമുണ്ടാകാനും ഇത് ഏറെ ഫലപ്രദമാണ്.
5 ചെമ്പരത്തിയില, ഉലുവ, ചെറുപയര്‍ ഇവയെല്ലാം മെഴുക്കിളക്കുവാനും (താളിയായി ഉപയോഗിക്കാന്‍) മുടിയുടെ ആരോഗ്യസംരക്ഷണത്തിന്നും ഉത്തമമാണ്.
6 കഞ്ഞിവെള്ളത്തില്‍ ചെറുനാരങ്ങ പിഴിഞ്ഞ് തലയില്‍ തേച്ച് കുളിക്കുക. ശിരോചര്‍മത്തിലെയും മുടിയിലെയും ചളി പോകുവാനും താരന് കുറയുവാനും വിശേഷമാണിത്. കഞ്ഞിവെള്ളം മാത്രം ഉപയോഗിച്ചാല്‍ മുടിക്ക് വണ്ണവും കറുപ്പുനിറവും കിട്ടും.
7 തെച്ചിവേരും തുളസിയിലയും ചതച്ചിട്ട് മൂപ്പിച്ചഎണ്ണ പതിവായി തേയ്ക്കുന്നത് മുടിക്ക് നിറം കൊടുക്കും.
8 തൃഫലത്തോടും നന്നാറിയും ചതച്ചിട്ട് തിളപ്പിച്ചാറിയ വെള്ളം ഉപയോഗിച്ച് പതിവായി തല കഴുകിയാല്‍ മുടിക്ക് നല്ല കറുപ്പുനിറവും സുഗന്ധവും ഉണ്ടാകും.
9 ഇരട്ടിമധുരവും, നന്നാറിയും ചതച്ചിട്ട് കാച്ചിയഎണ്ണ മുടിക്ക് ആരോഗ്യത്തെ ഉണ്ടാക്കും. മുടി വളരാനും വിശേഷമാണ്.
10 ശീമക്കൊട്ടം വറുത്ത് കരിച്ച് പൊടിച്ച് പതിവു തൈലത്തില്‍ ചാലിച്ച് വട്ടത്തില്‍ മുടികൊഴിയുന്നിടത്ത് പുരട്ടുന്നത് ഉത്തമം.
അഷ്ടവൈദ്യന്‍ പുലാമന്തോള്‍ ശങ്കരന് മൂസ്സ്
പുലാമന്തോള്‍, പെരിന്തല്‍മണ്ണ