പ്രതിരോധം
1. നിങ്ങളുടെ വായിലെ മൃദുകലകള്‍ വര്‍ഷത്തിലൊരിക്കലെങ്കിലും പരിശോധിച്ചിരിക്കണം. പതിവായി നടത്തുന്ന ദന്തപരിശോധനയില്‍ തന്നെ ധാരാളം ഓറല്‍ കാന്‍സറുകള്‍ കണ്ടെത്താന്‍ കഴിയുന്നുണ്ട്.
2. ദന്ത പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കുക
3. മദ്യപാനം പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക
4. പുകവലിയും പുകയില ചവക്കലും(മുറുക്കല്‍) പരമാവധി കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യുക
5. വായശുചിത്വം പാലിക്കുക
സങ്കീര്‍ണ്ണതകള്‍
· വായ വരണ്ടിരിക്കുക, വിഴുങ്ങാന്‍ പ്രയാസം അനുഭവപ്പെടുക പോലുള്ള സങ്കീര്‍ണ്ണതകള്‍ റേഡിയേഷന്‍ ചികില്‍സയെത്തുടര്‍ന്ന് ഉണ്ടാകാം.
· കാന്‍സര്‍ കൂടുതല്‍ വ്യാപിക്കുക
· ശസ്ത്രക്രിയയെത്തുടര്‍ന്ന് മുഖം, തല, കഴുത്ത് എന്നിവക്കുണ്ടാകുന്ന രൂപമാറ്റം
ഡോക്ടറെ സമീപിക്കേണ്ടതെപ്പോള്‍
പതിവായി നടത്തുന്ന ദന്ത പരിശോധനയ്ക്കും കഌനിങ്ങിനുമിടെ ദന്തഡോക്ടര്‍ക്ക് ഓറല്‍ കാന്‍സര്‍ കണ്ടെത്താനാവും. വായിലോ, ചുണ്ടിലോ വ്രണമോ, കഴുത്തില്‍ ഒരു മാസം കഴിഞ്ഞിട്ടും മാറാത്ത മുഴയോ ഉണ്ടെങ്കില്‍ ഡോക്ടറെ സമീപിക്കണം. നേരത്തേ കണ്ടെത്താനും ചികില്‍സിക്കാനും കഴിഞ്ഞാല്‍ ഓറല്‍ കാന്‍സര്‍ സുഖപ്പെടാനുള്ള സാധ്യത വര്‍ദ്ദിക്കും.
Tags- Oral cancer