ഗ്യാസ് ട്രബിള്‍ കുറയ്ക്കാന്‍ യോഗവിദ്യ
ഉദരസംബന്ധിയായ പ്രശ്നങ്ങള്‍ക്കും ഗ്യാ സ്ട്രബിളിനും ഫലപ്രദമായ പല യോഗവിദ്യകളുമുണ്ട്. യോഗ അഭ്യസിക്കുകയും സ്ഥിരമായി ശീലിക്കുകയും ചെയ്യുന്നവര്‍ക്കേ ഇത് കൃത്യമായി ചെയ്യാന്‍ സാധിക്കുകയുള്ളൂ. വിദഗ്ദ്ധ പരിശീലകന്റെ മേല്‍നോട്ടത്തില്‍ പഠിച്ചതിനുശേഷമേ സ്വയം പരീക്ഷിക്കാവൂ.
നൗളി
ഗ്യാസ്ട്രബിളിനുള്ള യോഗവിദ്യകളില്‍ ഏറ്റവും വിശിഷ്ടമായതാണ് നൗളി. ഷട്കര്മങ്ങളിലുള്പ്പെടുന്ന യോഗക്രിയകളിലൊന്നാണിത്. വയറുകൊണ്ടാണിത് ചെയ്യുന്നത്. ഇരുന്നോ നിന്നോ ചെയ്യാം. എങ്കിലും ആദ്യം നിന്ന് ശീലിക്കുന്നതാകും ഉചിതം. രണ്ട് കൈയും കാല്മുട്ടില്വെച്ച് അല്പം മുന്നോട്ടു കു നിഞ്ഞുനില്ക്കുക. ശ്വാസം പുറത്തേക്കുവിട്ട് വയര്‍ പൂര്‍ണമായും ഉള്ളിലേക്ക് വലിക്കുക. തുടര്‍ന്ന് വയറിന്റെ മധ്യഭാഗം മാത്രം (തുന്തം) മുന്നോട്ട് തള്ളിക്കുക. ബാക്കി രണ്ടുഭാഗവും ഉള്ളിലോട്ട് വലിഞ്ഞിരിക്കണം. ഇത് 10-15 ത വണ ചെയ്യണം. തുടര്‍ന്ന് ശ്വാസം ഉള്ളിലേക്കെടുത്ത് വയര്‍ അയയ്ക്കാം. തുന്തം മുന്നോട്ട് തള്ളിച്ച് അങ്ങോട്ടുമിങ്ങോട്ടും കറക്കുകയും ആവാം. എന്നാല്‍ നിരന്തരമായ അഭ്യാസത്തിലൂടെ മാത്രമേ ഇത് സാധ്യമാവൂ. പ്രാണായാമം ചെയ്ത് ശീലിച്ചശേഷം ഇത് പരീക്ഷിക്കുന്നതാ ണ് നല്ലത്.
ഉഡ്ഡിയാന ബന്ധം
മുദ്രാബന്ധം എന്ന വിഭാഗത്തില്‍പ്പെടുന്ന ഉഡ്ഡിയാനബന്ധം നിന്നോ ഇരുന്നോ ചെയ്യാം. ആദ്യം നിന്ന് ശീലിക്കുന്നതുതന്നെയാണ് ഉചി തം. രണ്ട് കൈയും കാല്മുട്ടില്വെച്ച് അല്പം തമുന്നോട്ടു കുനിഞ്ഞുനില്‍ക്കുക. ശ്വാസം പു റത്തേക്ക് വിട്ട് വയര്‍ പൂര്‍ണമായും ഉള്ളിലേ ക്കു വലിക്കുക. ഈ നിലയില്‍ കുറച്ചുനേരം നിന്നശേഷം അകത്തേക്കെടുത്ത് വിരമിക്കാം. ഇത് പലതവണ ചെയ്യണം.
അഗ്നിസാരം
ഇതും ഷട്കര്മങ്ങളില് പെടുന്നു. ഉഡ്യാനബന്ധത്തിന് സമാനമായതു തന്നെയാണിത്. രണ്ട് കൈയും കാല്‍മുട്ടില്‍ വെച്ച് അല്പം മുന്നോട്ട് കുനിഞ്ഞുനില്‍ക്കുക. ശ്വാസം പുറത്തേക്ക് വിട്ട് വയര്‍ പൂര്‍ണമായും ഉള്ളിലേക്ക് വലിക്കുക. തുടര്‍ന്ന് വയര്‍ പുറത്തേക്ക് തള്ളുക. ഇത് തുടരെത്തുടരെ 15 തവണയെങ്കിലും ചെയ്യണം. അതിനുശേഷം ശ്വാസം അകത്തേത്തെടുത്ത് വിരമിക്കാം.
കടപ്പാട്:
പ്രൊഫ. വി. വാസുദേവന്‍
ഡയറക്ടര്‍, ആര്ഷയോഗവിദ്യാപീഠം,
കോയമ്പത്തൂര്‍