
ലക്ഷണങ്ങള്‍
ആര്‍ത്തവ വേളയില്‍ സാധാരണഗതിയില്‍ നാല്പത് മുതല്‍ എഴുപത് മില്ലീലിറ്റര്‍ വരെ രക്തമാണ് പുറത്തുപോകുന്നത്. ഇത് 80 മില്ലീലിറ്ററിലും കൂടുതലായാല്‍ ആഅവസ്ഥയെ മെനോറാഗിയ അഥവാ അത്യാര്‍ത്തവം എന്നു വിളിക്കുന്നു. അത്യാര്‍ത്തവം ഉണ്ടോയെന്ന് സ്ത്രീകള്‍ക്ക് സ്വയം കണ്ടെത്താനാവും. ഏഴു ദിവസത്തിലധികം പിരിയഡ് നീണ്ടുനില്‍ക്കുക. മൂന്ന് നാല് സാനിട്ടറി പാഡുകള്‍ ഒരു ദിവസം വേണ്ടിവരിക ഇവയെല്ലാം അത്യാര്ത്തവത്തിന്റെ വ്യക്തമായ സൂചനകളാണ്. അമിത രക്തസ്രാവം ജീവിത ശൈലിയെ സാരമായി ബാധിക്കുന്നു. മാത്രമല്ല, രക്തനഷ്ടം മൂലം ഉണ്ടാകുന്ന വിളര്‍ച്ച അഥവാ അനീമിയ, ശരീരത്തെ തികച്ചും ബലഹീനമാക്കുകയും ചെയ്യും. കുട്ടികളില്ലാത്ത(വിവാഹിതരല്ലാത്ത) സ്ത്രികളില്‍ രക്തസ്രാവം നിയന്ത്രിക്കാന്‍ രാസഔഷധ ചികിത്സയാണ് ആധുനിക വൈദ്യശാസ്ത്രം ശുപാര്‍ശ ചെയ്യുന്നത്.
പക്ഷേ, ഇതിന് പാര്‍ശ്വഫലങ്ങളുണ്ട്. കുട്ടികളുള്ളവരില്‍ ഗര്‍ഭപാത്രത്തിന്റെ പാടപോലുള്ള ഉള്ച്ചര്മം ചുരണ്ടിക്കളയുക എന്നതാണ് ചികിത്സ. ഇങ്ങനെ ചെയ്തവര്‍ക്ക് തുടര്‍ന്ന് അഞ്ചാറുമാസം അമിത രക്തസ്രാവത്തില്‍നിന്ന് മോചനം പ്രതീക്ഷിക്കാം. അമിത രക്തസ്രാവം പിന്നീട് തുടര്‍ക്കഥയായി മാറാം. മൈക്രോവേവ്, ലേസര്‍ തുടങ്ങിയ ഇലക്ട്രോ സര്‍ജിക്കല്‍ ഉപകരണങ്ങള്‍ ഉപയോഗിച്ച് ഗര്‍ഭാശയത്തിന്റെ ആന്തരികാവരണം നീക്കം ചെയ്യുന്ന എന്‍ഡോമെട്രിയല്‍ അബ്ലേഷന്‍ നടത്തുകയാണ് രക്തവാര്‍ച്ച തടയുന്നതിനുള്ള ആധുനിക ചികിത്സ.
ഗര്‍ഭാശയത്തില്‍ കാന്‍സര്‍ മൂലമല്ലാതെ സംഭവിക്കുന്ന കോശ വളര്‍ച്ചകളാണ് മിക്കപ്പോഴും അത്യാര്‍ത്തവത്തിന് വഴിവെയ്ക്കുന്നത്. ഹോമിയോപ്പതിയില്‍ ഈ പ്രശ്നം പരിഹരിക്കാന്‍ ചികിത്സയുണ്ട്. കോണ്‍സ്റ്റിറ്റിയൂഷണല്‍ ചികിത്സ എന്നാണിത് അറിയപ്പെടുന്നത്. പാര്‍ശ്വഫലങ്ങളില്ല. എട്ടുമാസംവരെ ചികിത്സ തുടരണമെന്നുമാത്രം.
ഗര്‍ഭപാത്രത്തിന്റെ ഉള്ച്ചര്മത്തിലെ കോശങ്ങള്‍ ഗര്‍ഭപാത്രത്തിലല്ലാതെ വളര്ന്നുപെരുകുന്നതാണ് എന്‍ഡോമെട്രിയോസിസ് എന്ന അവസ്ഥ. മാസമുറക്കാലത്ത് കഠിന വേദയും അമിത രക്തസ്രാവവും ഇതിന്റെ ലക്ഷണങ്ങളാണ്. ഈ പ്രശ്നം മൂലം വന്ധ്യത സംഭവിക്കാം. പ്രാരംഭഘട്ടത്തില്‍ കോണ്‍സ്റ്റിറ്റിയൂഷണല്‍ ചികിത്സകൊണ്ട് ഇത് ഭേദപ്പെടുത്താന്‍ കഴിയും.
ഡോ. ടി.കെ അലക്സാണ്ടര്‍
drtkalexander@gmail.com
എച്ച്. ആര്.സി സ്പ്യഷാലിറ്റി ക്ലിനിക്ക്
എം.ജി റോഡ്,എറണാകുളം.