
ഹൃദ്രോഗ ബാധ സാംക്രമിക രോഗമെന്നോണം ലോകമാകെ പടര്‍ന്നുപിടിക്കുകയാണ്. 2015 ആകുന്നതോടെ മറ്റു മഹാമാരികളെയെല്ലാം കടത്തിവെട്ടുന്ന ഒന്നായി ഹൃദ്രോഗം മാറുമെന്ന് സമീപകാലത്തെ പഠനങ്ങള്‍ മുന്നറിയിപ്പു നല്‍കുന്നു. ഹൃദയത്തെപ്പറ്റി ഓര്‍മ്മിപ്പിക്കാനായി വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും ലോകാരോഗ്യ സംഘടനയും സംയുക്തമായാണ് സപ്തംബര്‍ 29 ലോക ഹൃദയാരോഗ്യ ദിനമായി ആചരിക്കുന്നത്.
ഒരു ലോകം, ഒരു വീട്, ഒരു ഹൃദയം- എന്നതാണ് ഇത്തവണത്തെ ലോക ഹൃദയദിനസന്ദേശം. അശാസ്ത്രീയമായ ഭക്ഷണ രീതി വിലക്കുന്നതിലൂടെയും വ്യായാമത്തിനുള്ള അവസരങ്ങള്‍ ഒരുക്കുന്നതിലൂടെയും പുകവലിയും മറ്റു ദുശ്ശീലങ്ങളും കര്‍ക്കശമായി നിയന്ത്രിക്കുന്നതിലൂടെയും വീട്ടിലും പൊതുസ്ഥാപനങ്ങളിലും ഹൃദയാരോഗ്യത്തിന് അനുകൂലമായ സാഹചര്യം ഒരുക്കണം.