
30-50 പ്രായത്തിലുളള സ്ത്രീകളിലാണ് സെര്‍വിക്കല്‍ കാന്‍സര്‍ കൂടുതലും കണ്ടുവരുന്നത്. ശരീരത്തിന്റെ സ്വകാര്യഭാഗത്ത് സെര്‍വിക്കല്‍ കാന്‍സര്‍ ബാധിക്കുന്നതുകൊണ്ട് പല സ്ത്രീകളും ഇക്കാര്യം വെളിപ്പെടുത്താന്‍ മടിക്കുന്നതായി ഓള് ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എയിംസ്) ലെ ഗൈനക്കോളജിസ്റ്റ് ഡോ. നീരജ ഭട്ട്ലി ചൂണ്ടിക്കാട്ടി.
ഒന്നില്‍ കൂടുതല്‍ പങ്കാളികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും സ്വകാര്യഭാഗങ്ങള്‍ വൃത്തിയില്ലാതെ സൂക്ഷിക്കുന്നതുമാണ് സെര്‍വിക്കല്‍ കാന്‍സറിനു മുഖ്യ കാരണങ്ങളായി ആരോഗ്യവിദ്ഗ്ധര്‍ പറയുന്നത്. ഗര്‍ഭനിരോധന ഉറകളുടെ അമിതോപയോഗവും കൂടുതല്‍ കുട്ടികള്‍ക്കു ജന്മം നല്‍കുന്നതും രോഗകാരണങ്ങളാണ്.
രോഗനിര്‍ണയം നേരത്തെ കണ്ടുപിടിക്കാന്‍ കഴിഞ്ഞാല്‍ ശസ്ത്രക്രിയയിലൂടെ അപ്രതീക്ഷിതമായ മരണം ഒഴിവാക്കാനാകും. വൈകിയാല്‍ റേഡിയോതെറാപ്പിമാത്രമേ മാര്‍ഗമുള്ളൂ.
നിര്‍ധന കുടുംബത്തിലെ സ്ത്രീകളെ കൂടുതല്‍ ബാധിക്കുന്ന രോഗമാണ് സെര്‍വിക്കല്‍ കാന്‍സറെന്നാണ് പൊതുധാരണ. എല്ലാ തലങ്ങളിലും രോഗം ഉണ്ടാകുന്നുവെന്ന് മുംബൈ ടാറ്റാ മെമ്മോറിയല്‍ ആശുപത്രിയിലെ ശസ്ത്രക്രിയാ വിഭാഗം ഡോക്ടര്‍ ഹേമന്ത് ടോണ്ഗയോന്കര് പറഞ്ഞു.
സെര്‍വിക്കല്‍ കാന്‍സര്‍ നിശ്ശബ്ദ കൊലയാളിയാണ്. ഹ്യുമന്‍ പാപിലോമാവൈറസ് (എച്ച്.പി.വി.) ആണ് രോഗകാരണം. സ്ത്രീകളുടെ യോനിയില്‍ നിന്ന് അമിതരക്തസ്രാവം, ആര്‍ത്തവസമയ കാലയളവില്‍ രക്തസ്രാവം, പെല്‍വിക് വേദന തുടങ്ങിയവയാണ് സെര്‍വിക്കല്‍ കാന്‍സറിന്റെ ലക്ഷണങ്ങള്‍.
പല രാജ്യങ്ങളും ഗാര്ഡേസില് എന്ന വാക്സിന് രോഗത്തിനെതിരെ വിപണിയില്‍ ഇറക്കിയിട്ടുണ്ട്. ഇന്ത്യന്‍ രോഗികളില്‍ വാക്സിന് എത്രമാത്രം ഫലപ്രദമാകും എന്നതിനെക്കുറിച്ച് പഠിക്കാന്‍ ഐ.സി.എം.ആര്. മൂന്നുവര്‍ഷത്തെ പഠനം നടത്തുന്നുണ്ട്. അതിനുശേഷമേ യു. എസ്.എ.യിലെ എഫ്.ഡി.എ. അംഗീകാരമുള്ള ഗാര്ഡേസില് ഇന്ത്യന്‍ വിപണിയില്‍ പ്രത്യക്ഷപ്പെടുകയുള്ളൂ.
സുരക്ഷിതമായ ലൈംഗികബന്ധവും ശുചിത്വവുമാണ് രോഗം വരുന്നതു തടയാനുള്ള മുഖ്യപ്രതിരോഗമാര്ഗമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടുന്നത്.