
കേരള എയിഡ്സ് കണ്ട്രോള് സൊസൈറ്റിയുടെ ചില പ്രധാന സേവന മേഖലകള്‍ ഇവയാണ്
സ്നേഹ: അമ്മയില്‍ നിന്ന് കുഞ്ഞിലേക്ക് എച്ച്ഐവി അണുബാധ പകര്ന്നെത്താതെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് സ്നേഹയില്‍ നടക്കുന്നത്. എ്ല്ലാ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലും ജില്ലാ ആശുപത്രികളിലും ചില താലൂക്ക് ആശുപത്രികളിലും സ്നേഹ കേന്ദ്രങ്ങളുണ്ട്.
ജ്യോതിസ്: എയിഡ്സ് ഭീതിയില്‍ നിന്ന് ആശ്വാസമേകുന്നതിനും ഏറ്റവും നല്ല പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിനും സഹായിക്കുന്ന കൗണ്‍സലിങ് കേന്ദ്രങ്ങളാണ് സംസ്ഥാനത്തെങ്ങുമുള്ള ജ്യോതിസ് കേന്ദ്രങ്ങള്‍.
പ്രത്യാശ: അണുബാധയുള്ളവര്‍ക്ക് പ്രത്യാശ പകരുന്ന കേന്ദ്രങ്ങളാണിവ. എല്ലാ ജില്ലകളിലും പ്രത്യാശ സെന്ററുകളുണ്ട്.
പുലരി: ലൈംഗികരോഗങ്ങള്‍ക്കുള്ള ക്ലിനിക്കുകളാണ് പുലരി. ജില്ലാ ആശുപത്രികളിലും സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലുമായി കേരളത്തില്‍ ഇപ്പോള്‍ 18 പുലരി ക്ലിനിക്കുകളുണ്ട്.
ഉഷസ്: രോഗബാധയുള്ളവര്‍ക്ക് ലഭ്യമായ മികച്ച ചികില്‍സ നല്‍കുന്നതിനുള്ള കേന്ദ്രമാണ് ഉഷസ്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ ഉഷസ് കേന്ദ്രങ്ങളുണ്ട്.
സുരക്ഷ: എയിഡ്സും മറ്റ് ലൈംഗികരോഗങ്ങളും കൂടുതലായി ബാധിക്കാന്‍ സാധ്യതയുള്ള വിഭാഗത്തില്‍പ്പെട്ട ആളുകള്ക്ക്് സുരക്ഷയും അവബോധവും പകരുന്നതിനുള്ള പദ്ധതിയാണ് സുരക്ഷ.