LATEST NEWS

Loading...

Custom Search
+ -
കാലിഫോര്‍ണിയ സംസ്ഥാനത്തെ വെള്ളക്കാരല്ലാത്ത ആദ്യ അറ്റോര്‍ണി ജനറല്‍. കമല ഹാരിസിനെ കാത്തിരിക്കുന്നത് അനുപമമായ ഈ ബഹുമതിയാണ്. പക്ഷേ, അന്തമില്ലാതെ നീളുന്ന വോട്ടെണ്ണലും ആരോപണ പ്രത്യാരോപണങ്ങലും കമലയുടെ കാത്തിരിപ്പ് ഇനിയും നീട്ടുമെന്നാണ്...
സ്റ്റാന്‍ഫഡ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്ലേമാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനങ്ങളിലൊന്ന് തിരക്കുപിടിച്ച, ശാസ്ത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതിമാര്‍ കുടുംബം എങ്ങനെ നയിക്കുന്നുവെന്നതിനെക്കുറിച്ചായിരുന്നു. സംഗീത...
ബെര്‍ക്ക്ഷയറിലെ വീട്ടുമുറ്റത്ത് ക്രിക്കറ്റ് കളിക്കുമ്പോള്‍, ഇസയുടെ ദൗത്യം ചേട്ടന്മാര്‍ക്ക് പന്തെറിഞ്ഞുകൊടുക്കുകയായിരുന്നു. ആണ്‍കുട്ടികളെപ്പോലും ക്ലീന്‍ബൗള്‍ഡാക്കുന്ന ഇസയുടെ വേഗവും കൃത്യതയുമാണ് അച്ഛന്‍ ബറൂണ്‍ ഗുഹയെ ആകര്‍ഷിച്ചത്....
പാശ്ചാത്യ മാധ്യമ ലോകത്ത് തിളങ്ങിനില്‍ക്കുന്ന ഒട്ടേറെ ഇന്ത്യക്കാരുണ്ട്. സുകന്യ കൃഷ്ണന്‍ അക്കൂട്ടത്തില്‍പ്പെടുന്നു. ചെന്നൈയില്‍ ജനിച്ച്, അമേരിക്കയില്‍ ഉന്നത വിദ്യാഭ്യാസം നേടുകയും അവിടെത്തന്നെ കരിയര്‍ കണ്ടെത്തുകയും ചെയ്ത്...
ലോകത്തെ ഏറ്റവും ധനാഢ്യന്മാരിലൊരാളായ ലക്ഷ്മി മിത്തലിന്റെ മകന്‍ ആദിത്യ ആഗോളതലത്തില്‍ സ്വന്തമായൊരു മേല്‍വിലാസം നേടിക്കഴിഞ്ഞു.ഫോര്‍ച്യൂണ്‍ മാസിക ലോകത്തെ മികച്ച 40 യുവ വ്യവാസായികളുടെ പട്ടിക തയ്യാറാക്കിയപ്പോള്‍ അതില്‍ ആറാമനായി...
രണ്ടുവര്‍ഷത്തിനപ്പുറം, ലണ്ടന്‍ ഒളിമ്പിക്‌സില്‍ ഒരു മലയാളി മെഡലുയര്‍ത്തുമോ?. കേരളത്തിന് അമിത പ്രതീക്ഷയില്ലെങ്കിലും ഇംഗ്ലണ്ടിന് ആത്മവിശ്വാസമുണ്ട്. രാജീവ് ഔസേഫ് എന്ന ബാഡ്മിന്റണ്‍ താരം അതിനുള്ള തയ്യാറെടുപ്പിലാണ്. ഒളിമ്പിക് മെഡല്‍...
ആഗോളതലത്തില്‍ വിജയം കൈവരിച്ച ഒട്ടേറെ വനിതകളുണ്ട്. ഇന്ദ്ര നൂയി, ചന്ദ കൊച്ചാര്‍, എയ്ഞ്ചല ബ്രാലി, ഓപ്പറ വിന്‍ഫ്രെ, ഉര്‍സുല ബേണ്‍സ്, കരോള്‍ ബാര്‍ട്‌സ്...അങ്ങനെ നിരവധി പേര്‍. അവരുടെ കൂട്ടത്തിലാണ് ശോഭ പുരുഷോത്തമന്റെയും സ്ഥാനം. പത്രപ്രവര്‍ത്തകയായി...
നാസയുടെ ഭാഗമായ ലാങ്‌ലി ഗവേഷണ കേന്ദ്രത്തിനായിരുന്നു ലാന്‍ഡറിന്റെ ചുമതല. ആ ദൗത്യത്തിന്റെ നേതൃത്വം ബഹിച്ചത് ഇന്ത്യന്‍ വംശജനായിരുന്ന പ്രസൂണാണ് ബഹിരാകാശ ഗവേഷണ രംഗത്തെ സുപ്രധാന ദിവസങ്ങളിലൊന്നായിരുന്നു 2008 മെയ് 25. ചൊവ്വ പര്യവേഷണത്തിന്റെ...
അപ്പാച്ചെ ഇന്ത്യനെന്ന പേരു കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മവരിക ഒരുകാലത്ത് യുവാക്കളെ വല്ലാതെ ആകര്‍ഷിച്ച ഹെയര്‍ സ്റ്റൈലാണ്. ചെവികള്‍ക്കുമുകളില്‍ പൂച്ച മാന്തിയതുപോലുള്ള സ്റ്റൈല്‍. ഒരു ഗായകനുയര്‍ത്തിവിട്ട തരംഗം അയാളുടെ രൂപഭാവങ്ങള്‍...
ആസ്വാദകരെ പിടിച്ചിരുത്തുന്നവയാണ് ഇന്ത്യയിലെ വൈവിധ്യമാര്‍ന്ന സംഗീത ശാഖകള്‍ . അപ്പോള്‍, ഇന്ത്യന്‍ സംഗീതവും പാശ്ചാത്യ സംഗീതവും ചേര്‍ന്നുള്ള പരീക്ഷണങ്ങളായാലോ?. പാശ്ചാത്യലോകത്തുള്ള സംഗീതാസ്വാദകര്‍ക്കുകൂടി അത് ആസ്വാദ്യകരമാകുമെന്ന...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com