കമലയുടെ കാത്തിരിപ്പ്
ആര്‍. ഗിരീഷ് കുമാര്‍
Posted on: 19 Nov 2010
കാലിഫോര്‍ണിയ സംസ്ഥാനത്തെ വെള്ളക്കാരല്ലാത്ത ആദ്യ അറ്റോര്‍ണി ജനറല്‍. കമല ഹാരിസിനെ കാത്തിരിക്കുന്നത് അനുപമമായ ഈ ബഹുമതിയാണ്. പക്ഷേ, അന്തമില്ലാതെ നീളുന്ന വോട്ടെണ്ണലും ആരോപണ പ്രത്യാരോപണങ്ങലും കമലയുടെ കാത്തിരിപ്പ് ഇനിയും നീട്ടുമെന്നാണ് സൂചന. ഏതായാലും, അമേരിക്കയുടെ സുപ്രധാന കേന്ദ്രത്തിലെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പില്‍ മുന്‍തൂക്കം നേടാനായി എന്നതുതന്നെ കമലയുടെ പ്രസക്തിയേറ്റുന്നു.
പതിനായിരക്കണക്കിന് ബാലറ്റുകള്‍ എണ്ണാന്‍ ശേഷിക്കെ, കമലയ്ക്ക് ഇപ്പോഴും എതിരാളി സ്റ്റീവ് കൂളിക്കുമേല്‍ ലീഡുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ വംശജയായ ആദ്യ അറ്റോര്‍ണി ജനറലാകാന്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിയായ കമലയ്ക്ക് ഡിസംബര്‍ വരെയെങ്കിലും കാത്തിരിക്കേണ്ടിവരും. ടെറന്‍സ് ഹാലിനനിനെ പരാജയപ്പെടുത്തി സാന്‍ ഫ്രാന്‍സിസ്‌കോ ജില്ലാ അറ്റോര്‍ണിയായി 2003-ലാണ് കമല ആദ്യം തിരഞ്ഞെടുക്കപ്പെട്ടത്. 2007-ല്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് കാലിഫോര്‍ണിയ സംസ്ഥാനത്തെ അറ്റോര്‍ണി ജനറല്‍ സ്ഥാനത്തേയ്ക്ക് അവരുടെ പേര് ഉയര്‍ന്നുകേള്‍്ക്കാന്‍ തുടങ്ങിയത്. 2010 തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റ് സ്ഥാനാര്‍ഥിയായി അവര്‍ രംഗത്തെത്തുകയും ചെയ്തു.
അമ്മ വഴിയാണ് കമലയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം. 1964 ഒക്ടോബര്‍ 20ന് കാലിഫോര്‍ണിയയിലെ ഓക്ക്‌ലന്‍ഡിലാണ് കമല ജനിച്ചത്. ചെന്നൈക്കാരി, സ്തനാര്‍ബുദ സ്‌പെഷലിസ്റ്റ് ഡോ. ശ്യാമള ഗോപാലന്റെയും ജമൈക്കക്കാരന്‍ സ്റ്റാന്‍ഫഡ് സര്‍വകലാശാലയിലെ സാമ്പത്തിക വിദഗ്ധന്‍ ഡൊണാള്‍ഡ് ഹാരിസിന്റെയും മകള്‍. വാഷിങ്ടണിലെ ഹോവാര്‍ഡ് സര്‍വകലാശാലയിലും കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ഹേസ്റ്റിങ്‌സ് ലോ കോളേജിലുമായി പഠനം പൂര്‍ത്തിയാക്കിയ കമല, കാലിഫോര്‍ണിയയിലെ അലമേഡ കൗണ്ടിയില്‍ ഡപ്യൂട്ടി ഡിസ്ട്രിക്ട് അറ്റോര്‍ണിയായാണ് കരിയറിന് തുടക്കമിട്ടത്. പിന്നീട് സാന്‍ഫ്രാന്‍സിസ്‌കോ ഡിസ്ട്രിക്ട് അറ്റോര്‍ണി ഓഫീസിലെ കരിയര്‍ ക്രിമിനല്‍ യൂണിറ്റില്‍ മാനേജ്‌മെന്റ് അറ്റോര്‍ണിയായി ചുമതലയേറ്റു.
രണ്ട് ദശാബ്ദത്തോളമായി അമേരിക്കന്‍ നിയമരംഗത്ത് മിന്നിത്തിളങ്ങുന്ന വ്യക്തിത്വമായ കമല ഹാരിസ് കാലിഫോര്‍ണിയയിലെ അറ്റോര്‍ണി ജനറലായി ചുമതലയേല്‍ക്കുകയാണെങ്കില്‍ വരാന്‍ പോകുന്നത് പുതിയ പ്രതീക്ഷകളുടെ കാലമാണ്. അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ അമേരിക്കന്‍ പ്രസിഡന്റ് പദത്തില്‍ ഒരു വനിതയെത്തുമെന്ന പ്രതീക്ഷ മുമ്പെന്നത്തേക്കാളും സജീവമാണ് ഇപ്പോള്‍. ന്യുയോര്‍ക്ക് ടൈംസ് അടുത്തിടെ നടത്തിയ സര്‍വേയില്‍ 17 വനിതകളാണ് ആ സ്ഥാനത്തേയ്ക്ക് പരിഗണിക്കപ്പെടാന്‍ സാധ്യതയുള്ളതായി കണ്ടെത്തിയത്. അവരിലൊരാളാണ് കമല ഹാരിസ്. കാലിഫോര്‍ണിയയുടെ അറ്റോര്‍ണിയായാല്‍, പിന്നീട് അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് കമല പരിഗണിക്കപ്പെട്ടേക്കാം. ചരിത്രം കുറിക്കുന്ന ആ നിമിഷത്തിലേക്കുള്ള കാത്തിരിപ്പിലാണ് കമലയിപ്പോള്‍. ആദ്യം അറ്റോര്‍ണി ജനറല്‍. പിന്നീട്...
rgirishkumar@gmail.com

(20%) (2 Votes)
Explore Mathrubhumi
Other News in this Section