LATEST NEWS

Loading...

Custom Search
+ -
ലോകമറിയുന്ന സംഗീതജ്ഞനായിട്ടും മാതൃഭാഷയിലറിയപ്പെടുക. രജീന്ദര്‍ സിങ് റായി തന്റെ പേരില്‍ മാറ്റം വരുത്താന്‍ തീരുമാനിച്ചത് അങ്ങനെയാണ്. ഇന്ത്യന്‍ എം.സി. എന്ന് ആരാധകര്‍ വിളിച്ചുതുടങ്ങിയപ്പോള്‍, ഇന്ത്യനെന്നത് ഭാഷയല്ലെന്നും തന്റെ...
ലോകം മുഴുവന്‍ ആരാധനയോടെയാണ് ഇന്ദ്ര നൂയിയുടെ നേട്ടങ്ങളെ വാഴ്ത്തുന്നത്. ആഗോളതലത്തിലെ ശീതളപാനീയ ബ്രാന്‍ഡായ പെപ്‌സിയുടെ തലപ്പത്ത് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ദ്ര നൂയിയെത്തേടി കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു ബഹുമതികളാണ് എത്തിയത്....
അനുഭവങ്ങളാണ് ഒരാളുടെ എഴുത്തിനെ സ്വാധീനിക്കുന്നത്. ഭാരതി മുഖര്‍ജിയുടെ എഴുത്തിനെ വ്യത്യസ്തമാക്കുന്നതും അതുതന്നെ. കൊല്‍ക്കത്തയില്‍ ജനിക്കുകയും വിദ്യാഭ്യാസം നടത്തുകയും ചെയ്ത ഭാരതി ബ്രിട്ടനിലും കാനഡയിലും അമേരിക്കയിലുമായാണ്...
വില്പനയില്‍ 'ഹാരിപോട്ടര്‍' പുസ്തകപരമ്പരയെപ്പേലും കവച്ചുവെക്കുകയാണ് ഇന്ത്യന്‍ വംശജയായ അഞ്ജും ആനന്ദിന്റെ 'ഇന്ത്യന്‍ ഫുഡ് മെയ്ഡ് ഈസി' എന്ന പുസ്തകം. ബി.ബി.സി. അടക്കമുള്ള ചാനലുകളിലൂടെ യൂറോപ്പിലാകമാനം പ്രശസ്തയായ അഞ്ജുമിനെക്കുറിച്ച്......
പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ രംഗത്ത് വിപ്ലവകരമായ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കിയ പെന്റിയം പ്രൊസ്സസ്സറിന്റെ പിതാവെന്ന നിലയിലാണ് വിനോദ് ധം പ്രശസ്തനായത് വെറും എട്ട് ഡോളറുമായി അമേരിക്കയിലെത്തിയയാള്‍-വിനോദ് ധം സ്വയം വിശേഷിപ്പിക്കുന്നത്...
കഴിഞ്ഞ വര്‍ഷം ലോകമെമ്പാടും സൂപ്പര്‍ ഹിറ്റായി മാറിയ 2012 എന്ന ബ്രഹ്മാണ്ഡ സിനിമയിലെ അപര്‍ണ സുറുതാനി എന്ന കഥാപാത്രമായാണ് അഗം ദര്‍ശിയെ ഇന്ത്യയിലെ പ്രേക്ഷകര്‍ കണ്ടത്. ഭൂഗര്‍ഭ താപനില ക്രമാതീതമായി ഉയരുകയാണെന്നും ഇത് മനുഷ്യരാശിയുടെ...
വിദേശത്തുള്ള ഇന്ത്യക്കാരായ പത്രപ്രവര്‍ത്തകരില്‍ ഏറ്റവും ഉയര്‍ന്ന പദവി വഹിച്ചിരുന്നയാളാണ് മിഹിര്‍ ബോസ്. ബി.ബി.സി.യുടെ ചരിത്രത്തിലെ ആദ്യ സ്‌പോര്‍ട്‌സ് എഡിറ്ററായിരുന്നു മിഹിര്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിയെക്കാള്‍ കൂടുതല്‍ വേതനം...
അര്‍ബുദം പോലുള്ള മഹാവ്യാധികള്‍ പിടിപെട്ടാല്‍, ജീവിതം തീര്‍ന്നുവെന്ന് കരുതുന്നവരാണേറെയും. എന്നാല്‍, തനിക്ക് പിടിപെട്ട രോഗത്തോട് പൊരുതുകയും അതിനെ കൂടുതല്‍ ക്രിയാത്മകമായി നേരിടുകയും ചെയ്യുന്നവര്‍ ചുരുക്കമായിരിക്കും. നമ്രത...
പഴയ കൂട്ടുകാര്‍ വര്‍ഷങ്ങള്‍ക്കുശേഷം ഒത്തുചേരുന്നതും പിന്നിട്ട കാലത്തെ മധുരസ്മരണകളിലൂടെ കടന്നുപോകുന്നതും ചലച്ചിത്രലോകത്ത് ഒട്ടേറെത്തവണ ആവര്‍ത്തിക്കപ്പെട്ടിട്ടുള്ള വിഷയമാണ്. ബ്രൂസ് ലെഡ്ഡിയുടെ സിങ് നൗ ഓര്‍ ഫോറെവര്‍ ഹോള്‍ഡ്...
കഴിഞ്ഞ ഏഴുവര്‍ഷമായി നിഘണ്ടുകളായിരുന്നു കാവ്യ ശിവശങ്കറിന്റെ കൂട്ടുകാര്‍. കിട്ടാവുന്നത്ര നിഘണ്ടുകള്‍ ശേഖരിക്കുകയും അതിലെ ഓരോവാക്കുകളും അതിന്റെ അര്‍ഥവും ഉത്പത്തിയും ഉപയോഗവും മനസ്സിലാക്കി പഠിക്കുകയും ചെയ്യുകയെന്ന ശ്രമകരമായ...

 

 

അമേരിക്കന്‍ നിയമസംവിധാനത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കോടതിയെന്ന് വിശേഷിപ്പിക്കപ്പെടുന്നതാണ് വാഷിങ്ടണ്‍ ഡിസി അപ്പീല്‍ കോര്‍ട്ട്. കഴിഞ്ഞവര്‍ഷം ജൂണില്‍ ശ്രീകാന്ത് ശ്രീനിവാസനെ ഈ അപ്പീല്‍ കോടതിയിലെ ജഡ്ജിയായി നിയമിച്ചപ്പോള്‍, അത് ഇന്ത്യന്‍ വംശജര്‍ അന്നാട്ടില്‍ കൈവരിക്കുന്ന ചരിത്ര നേട്ടങ്ങളിലൊന്നായിമാറി. ജൂഡീഷ്യറിയില്‍ ഇന്ത്യന്‍ വംശജര്‍ കൈവരിക്കുന്ന ഏറ്റവും വലിയ നേട്ടമായിരുന്നു അത്. അമേരിക്കയില്‍ 13 അപ്പീല്‍ കോടതികളാണുള്ളത്. ഇതിലാകെ 179 ജഡ്ജിമാരും. അമേരിക്കന്‍ സുപ്രീം കോടതി കഴിഞ്ഞാല്‍, അപ്പീല്‍ കോടതികളാണ് അടുത്തതായി വരിക. സുപ്രീം കോടതി വര്‍ഷം നൂറില്‍ത്താഴെ കേസ്സുകള്‍ മാത്രമേ കേള്‍ക്കൂ എന്നതിനാലാണ് വാഷിങ്ടണിലെ അപ്പീല്‍ കോടതിയെ രാജ്യത്തെ രണ്ടാമത്തെ കോടതിയായി വിശേഷിപ്പിക്കുന്നത്. അമേരിക്കന്‍ നിയമസംവിധാനത്തോടും പൊതുസമൂഹത്തോടുമുള്ള ശ്രീനിവാസന്റെ കൂറും നിയമരംഗത്ത് പ്രകടിപ്പിച്ചിട്ടുള്ള മികവുമാണ് ഈ പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെടാന്‍ കാരണമായി ഒബാമ അന്ന് സൂചിപ്പിച്ചിരുന്നത്. പഴയ സെനറ്റിന്റെ കാലാവധി കഴിഞ്ഞതോടെ, അപ്പീല്‍ കോടതിയിലെ ജഡ്ജിമാരുടെയും കാലാവധി കഴിഞ്ഞു. ഇതോടെയാണ് പുനര്‍നിയമനം ആവശ്യമായി വന്നത്. കൊളംബിയ സംസ്ഥാനത്തെ അപ്പീല്‍ കോടതിയിലാണ് ശ്രീനിവാസന്‍ ഇനി ജഡ്ജിയായി ചുമതലയേല്‍ക്കുക. 33 ഫെഡറല്‍ ജഡ്ജിമാര്‍ക്കാണ് ഒബാമ പുനര്‍നിയമനം നല്‍കിയത്. ഇതിലെ ഏക ഇന്ത്യന്‍ വംശജനും ശ്രീനിവാസനാണ്. സെനറ്റിന്റെ ജുഡീഷ്യറി കമ്മറ്റിയുടെ അംഗീകാരം ലഭിക്കുന്നതോടെ ശ്രീനിവാസന്‍ തന്റെ പുതിയ തട്ടകത്തില്‍ ചുമതലയേല്‍ക്കും. ഛണ്ഡീഗഢിലാണ് ശ്രീനിവാസന്‍ ജനിച്ചത്. കന്‍സാസ് സര്‍വകലാശാലയിലെ ഉദ്യോഗസ്ഥരായിരുന്നു ശ്രീനിവാസന്റെ മാതാപിതാക്കള്‍. സ്റ്റാന്‍ഫഡ് സര്‍വകലാശാലയില്‍നിന്ന് ബിരുദവും സ്റ്റാന്‍ഫഡ് ഗ്രാജ്വേറ്റ് സ്‌കൂള്‍ ഓഫ് ബിസിനസില്‍നിന്ന് എം.ബി.എയും സ്റ്റാന്‍ഫഡ് ലോ സ്‌കൂളില്‍നിന്ന് നിയമബിരുദവും സ്വന്തമാക്കി. നിയമബിരുദം നേടിയശേഷം അപ്പീല്‍ക്കോടതി ജഡ്ജിയായിരുന്ന ഹാര്‍വി വില്‍ക്കിന്‍സണിന്റെ ക്ലര്‍ക്കായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് സുപ്രീം കോടതി അസോസിയേറ്റ് ജസ്റ്റിസ് സാന്ദ്ര ഡേ ഒ കോണറുടെ ക്ലര്‍ക്കായി പ്രവര്‍ത്തിച്ചു. 2002 മുതല്‍ 2007 വരെ യു.എസ്. സോളിസിറ്റര്‍ ജനറല്‍ ഓഫീസില്‍ പ്രവര്‍ത്തിച്ചശേഷം ഒമെല്‍വനി ആന്‍ഡ് മെയേഴ്‌സ് എന്ന നിയമസഹായ സ്ഥാപനത്തിന്റെ പാര്‍ട്ണറായി. ഹാര്‍വാര്‍ഡ് ലോ സ്‌കൂളില്‍ അധ്യാപകനായും ഇക്കാലയളവില്‍ പ്രവര്‍ത്തിച്ചു. 2011 ആഗസ്ത് 26-ന് അമേരിക്കയിലെ പ്രിന്‍സിപ്പല്‍ ഡെപ്യൂട്ടി സോളിസിറ്റര്‍ ജനറല്‍ നീല്‍ കത്യാലിന്റെ പകരക്കാരനായി ശ്രീനിവാസന്‍ നിയമിതനായി. അമേരിക്കന്‍ സുപ്രീം കോടതിയിലെ അറിയപ്പെടുന്ന അഭിഭാഷകനും അപ്പലേറ്റുമായി വിലയിരുത്തപ്പെടുന്ന ശ്രീനിവാസന്റെ ഇപ്പോഴത്തെ സ്ഥാനലബ്ധി അമേരിക്കയിലെ ഇന്ത്യന്‍ വംശജര്‍ക്കെല്ലാം ആഹ്ലാദം പകരുന്നതാണ്. ശ്രീനിവാസന്റെ സഹോദരിയായ ശ്രീനിജ ശ്രീനിവാസന്‍ ഐ.ടി. ഭീമന്മാരായ യാഹുവിന്റെ സ്ഥാപകരിലൊരാളാണ്. 15 വര്‍ഷത്തോളം യാഹുവിന്റെ തലപ്പത്ത് പ്രവര്‍ത്തിച്ചിരുന്ന ശ്രീനിജ 2010-ല്‍ കമ്പനിവിട്ടു. വൈറ്റ്ഹൗസ് കമ്മീഷന്‍ ഓണ്‍ പ്രസിഡന്‍ഷ്യല്‍ സ്‌കോളേഴ്‌സില്‍ അക്കൊല്ലം അംഗമായി ശ്രീനിജയെ ഒബാമ നാമനിര്‍ദേശം ചെയ്തിരുന്നു. rgirishkumar@gmail.com