നൂയിയുടെ സാമ്രാജ്യം
ആര്‍. ഗിരീഷ്‌കുമാര്‍
Posted on: 28 Aug 2009
ലോകം മുഴുവന്‍ ആരാധനയോടെയാണ് ഇന്ദ്ര നൂയിയുടെ നേട്ടങ്ങളെ വാഴ്ത്തുന്നത്. ആഗോളതലത്തിലെ ശീതളപാനീയ ബ്രാന്‍ഡായ പെപ്‌സിയുടെ തലപ്പത്ത് മൂന്നുവര്‍ഷം പൂര്‍ത്തിയാക്കിയ ഇന്ദ്ര നൂയിയെത്തേടി കഴിഞ്ഞ ദിവസങ്ങളില്‍ രണ്ടു ബഹുമതികളാണ് എത്തിയത്. ഗ്ലോബല്‍ സപ്ലൈ ചെയിന്‍ ലീഡേഴ്‌സ് ഗ്രൂപ്പ് (ജി.എസ്.സി.എല്‍.ജി.) 2009-ലെ ഏറ്റവും മികച്ച സി.ഇ.ഒ.യായി തിരഞ്ഞെടുത്തത് നൂയിയെയാണ്. തൊട്ടുപിന്നാലെ ഫോര്‍ബ്‌സ് മാസികയുടെ അതിശക്തരായ 100 വനിതകളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തും അവരെത്തി. ജര്‍മന്‍ ചാന്‍സലര്‍ എയ്ഞ്ജല മെര്‍ക്കല്‍ നയിക്കുന്ന പട്ടികയില്‍ സോണിയാഗാന്ധിയും ഐ.സി.ഐ.സി.ഐ. ബാങ്ക് സി.ഇ.ഒ. ചന്ദ കോച്ചാറും ബയോക്കോണ്‍ ഇന്ത്യയുടെ ചെയര്‍മാന്‍ കിരണ്‍ മജുംദാര്‍ ഷായും മാത്രമാണ് വേറെ ഇന്ത്യക്കാര്‍. യു.പി.എ. അധ്യക്ഷയും രാജ്യം ഭരിക്കുന്ന കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷയുമായ സോണിയാഗാന്ധി 13-ാം സ്ഥാനത്താണെന്നറിയുമ്പോഴാണ് ഇന്ദ്ര നൂയിയുടെ ശക്തി വെളിപ്പെടുക.
ലോകത്തെ ഒന്നാംകിട ഫുഡ് ആന്‍ഡ് ബിവറേജസ് സ്ഥാപനമാണ് പെപ്‌സി. 2006 ആഗസ്ത് 14 മുതല്‍ ഇതിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറാണ് നൂയി. 2007 മെയ് രണ്ടു മുതല്‍ കമ്പനിയുടെ ചെയര്‍മാന്‍ സ്ഥാനവും വഹിക്കുന്നു. ഫോര്‍ബ്‌സ് മാസികയുടെ അതിശക്തരായ വനിതകളുടെ പട്ടികയില്‍ മൂന്നാമതാണെങ്കിലും വ്യവസായമേഖലയിലെ അതിശക്തരില്‍ കഴിഞ്ഞ മൂന്നു വര്‍ഷമായി നൂയിയാണ് ഒന്നാം സ്ഥാനത്ത്. യു.എസ്. ന്യൂസ് ആന്‍ഡ് റിപ്പോര്‍ട്ട് അമേരിക്കയിലെ മികച്ച നായികയായി തിരഞ്ഞെടുത്തതും അവരെത്തന്നെ.
1955 ഒക്ടോബര്‍ 28ന് ചെന്നൈയിലാണ് നൂയിയുടെ ജനനം. മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍നിന്ന് 1974-ല്‍ രസതന്ത്രത്തില്‍ ബിരുദം നേടിയ നൂയി കൊല്‍ക്കത്തയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റില്‍നിന്ന് എം.ബി.എ. ബിരുദം നേടിയ ശേഷമാണ് കരിയറിനു തുടക്കമിടുന്നത്. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍, മേട്ടൂര്‍ ബേഡ്‌സെല്‍ എന്നീ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിച്ചശേഷം അമേരിക്കയിലെ യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റില്‍ ഉപരിപഠനത്തിന് ചേര്‍ന്നു. 1980-ല്‍ ബിരുദാനന്തര ബിരുദം നേടിയ അവര്‍ പിന്നീട് ബോസ്റ്റണ്‍ കണ്‍സള്‍ട്ടിങ് ഗ്രൂപ്പില്‍ ചേര്‍ന്നു. മോട്ടറോളയില്‍നിന്നാണ് നൂയി 1994-ല്‍ പെപ്‌സിയിലെത്തുന്നത്.
2001-ല്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസറും പ്രസിഡന്റുമായി ചുമതലയേറ്റു. പെപ്‌സിയുടെ വ്യവസായ വിപുലീകരണത്തിനു ചുക്കാന്‍ പിടിച്ചതിലൂടെയാണ് അവര്‍ വ്യവസായ സാമ്രാജ്യത്തിന്റെ അധിപയായത്. പെപ്‌സിയുടെ ഭരണത്തിനൊപ്പം സാമൂഹിക മേഖലയിലും ശ്രദ്ധേയായ ഇടപെടലുകള്‍ നൂയി നടത്തുന്നു. ഇന്റര്‍നാഷണല്‍ റെസ്‌ക്യൂ കമ്മിറ്റിയിലും ലിങ്കണ്‍ സെന്റര്‍ ഫോര്‍ പെര്‍ഫോമിങ് ആര്‍ട്‌സിലും അവര്‍ അംഗമാണ്. 2007-ല്‍ ഇന്ത്യ പദ്മഭൂഷണ്‍ നല്‍കി നൂയിയെ ആദരിച്ചു.

(46.67%) (3 Votes)
Explore Mathrubhumi
Other News in this Section