ശാസ്ത്രപ്രതിഭ
ആര്‍. ഗിരീഷ് കുമാര്‍
Posted on: 05 Nov 2010
സ്റ്റാന്‍ഫഡ് സര്‍വകലാശാലയ്ക്ക് കീഴിലുള്ള ക്ലേമാന്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പഠനങ്ങളിലൊന്ന് തിരക്കുപിടിച്ച, ശാസ്ത്രമേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ദമ്പതിമാര്‍ കുടുംബം എങ്ങനെ നയിക്കുന്നുവെന്നതിനെക്കുറിച്ചായിരുന്നു. സംഗീത ഭാട്ടിയയുടെയും ജഗീഷ് ഷായുടെയും കുടുംബമായിരുന്നു അവരുടെ അന്വേഷണ വിഷയങ്ങളിലൊന്ന്. മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഡോക്ടറേറ്റും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍നിന്ന് എം.ഡി.യും സ്വന്തമാക്കിയ ബയോമെഡിക്കല്‍ എന്‍ജിനീയറായ സംഗീതയുടെയും ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്‌കൂളിലെ അസിസ്റ്റന്റ് പ്രൊഫസ്സറായ ജഗീഷ് ഷായുടെയും ജീവിതം എങ്ങനെ മുന്നോട്ടുപോകുന്നുവെന്നായിരുന്നു അന്വേഷണത്തിലൂടെ കണ്ടെത്താന്‍ ശ്രമിച്ചത്. എന്നാല്‍, ഭര്‍ത്താവും രണ്ട് പെണ്‍മക്കളുമുള്ള കുടുംബത്തെ സസന്തോഷം മുന്നോട്ടുകൊണ്ടുപോകുന്ന വീട്ടമ്മയാകാനും സംഗീതയ്ക്ക് കഴിയുന്നുണ്ടെന്ന് അവര്‍ മനസ്സിലാക്കി.
കൃത്രിമ അവയവങ്ങളുടെ കണ്ടെത്തലുകളില്‍ നിര്‍ണായകമാകുന്ന പഠനം നടത്തിയ സംഗീത ഭാട്ടിയ ശാസ്ത്രലോകത്ത് വിസ്മയം സൃഷ്ടിച്ച പ്രതിഭയാണ്. സംഗീതയും സംഘവും ചേര്‍ന്ന് നടത്തിയ പഠനത്തിലൂടെ കൃത്രിമ കരള്‍കോശങ്ങള്‍ നിര്‍മിക്കാനായത് അവയവമാറ്റ രംഗത്ത് വന്‍കുതിച്ചുചാട്ടത്തിന് വഴിതെളിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ടിഷ്യൂ എന്‍ജിനീയറിങ്ങിലെ ലോകത്തെ ഏറ്റവും പ്രഗത്ഭകളിലൊരാളായും സംഗീത വിലയിരുത്തപ്പെടുന്നു. 2003-ല്‍ 'ടെക്‌നോളജി റിവ്യൂ' മാസികയുടെ യങ് ഇന്‍വെന്റര്‍, 2006-ല്‍ ദ 'സയന്റിസ്റ്റ്' മാസികയുടെ സയന്റിസ്റ്റ് ടു വാച്ച് എന്നീ ബഹുമതികളും ഹാര്‍വാര്‍ഡ് ഹ്യൂസ് മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പ്രതിഭാപുരസ്‌കാരവും നേടിയ ശാസ്ത്രജ്ഞയും.
മസാച്ചുസെറ്റ്‌സിലെ ബോസ്റ്റണിലേക്ക് കുടിയേറിയ ഇന്ത്യന്‍ കുടുംബത്തില്‍ 1968ലാണ് സംഗീത ജനിക്കുന്നത്. ഇന്ത്യയില്‍ എം.ബി.എ. ബിരുദം നേടിയ ആദ്യ വനിതകളിലൊരാളായിരുന്നു സംഗീതയുടെ അമ്മ. അച്ഛന്‍ എന്‍ജിനീയറും. പത്താംക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ബയോമെഡിക്കല്‍ എന്‍ജിനീയറാവുകയെന്ന ലക്ഷ്യം സംഗീതയില്‍ ഉടലെടുക്കുന്നത്. ബ്രൗണ്‍ യൂണിവേഴ്‌സിറ്റിയില്‍നിന്ന് ബയോമെഡിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും ഹാര്‍വാര്‍ഡ്-എം.ഐ.ടി. ഹെല്‍ത്ത് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയില്‍നിന്ന് എം.ഡി.യും ഡോക്ടറേറ്റും നേടിയ സംഗീത, മസാച്ചുസെറ്റ്‌സ് ജനറല്‍ ആസ്പത്രിയിലാണ് പോസ്റ്റ്‌ഡോക്ടറല്‍ ട്രെയിനിങ് പൂര്‍ത്തിയാക്കിയത്.
1999-ല്‍ സാന്‍ഡിഗോയിലെ കാലിഫോര്‍ണിയ സര്‍വകലാശാല സെന്ററില്‍ അധ്യാപികയായി ചേര്‍ന്നു. പെട്ടെന്നുതന്നെ അസോസിയേറ്റ് പ്രൊഫസ്സറായി നിയോഗിക്കപ്പെട്ട അവര്‍ 2001-ല്‍ ജേക്കബ്‌സ് സ്‌കൂള്‍ ഓഫ് എന്‍ജിനീയറിങ്ങിലെ ബയോഎന്‍ജിനീയറിങ് വിഭാഗത്തില്‍ മികച്ച അധ്യാപികയ്ക്കുള്ള പുരസ്‌കാരം നേടി. 2005-ല്‍ മസാച്ചുസെറ്റ്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ ചേര്‍ന്നു. അവിടത്തെ മള്‍ട്ടിസെ്‌കെയില്‍ റീജനറേറ്റീവ് ടെക്‌നോളജീസിന്റെ ചുമതലക്കാരിയാണ് സംഗീതയിപ്പോള്‍. ഹെല്‍ത്ത് സയന്‍സസ് ആന്‍ഡ് ടെക്‌നോളജിവിഭാഗത്തില്‍ അധ്യാപികയുമാണ് സംഗീത.
rgirishkumar@gmail.com

(20%) (4 Votes)
Explore Mathrubhumi
Other News in this Section