LATEST NEWS

Loading...

Custom Search
+ -

ഉയരങ്ങളില്‍ പ്രസൂണ്‍

ആര്‍. ഗിരീഷ്‌കുമാര്‍

Posted on: 31 Jul 2009

 

നാസയുടെ ഭാഗമായ ലാങ്‌ലി ഗവേഷണ കേന്ദ്രത്തിനായിരുന്നു ലാന്‍ഡറിന്റെ ചുമതല. ആ ദൗത്യത്തിന്റെ നേതൃത്വം ബഹിച്ചത് ഇന്ത്യന്‍ വംശജനായിരുന്ന പ്രസൂണാണ്


ബഹിരാകാശ ഗവേഷണ രംഗത്തെ സുപ്രധാന ദിവസങ്ങളിലൊന്നായിരുന്നു 2008 മെയ് 25. ചൊവ്വ പര്യവേഷണത്തിന്റെ ഭാഗമായി നാസ തൊടുത്തുവിട്ട ഫീനിസ്‌ക് മാഴ്‌സ് ലാന്‍ഡര്‍ ചൊവ്വയില്‍ കാലുറപ്പിച്ചത് അന്നായിരുന്നു. അന്യഗ്രഹത്തിലെ ജീവാംശം തേടിയുള്ള യാത്രയിലെ നിര്‍ണായകമായ കാല്‍വെയ്പ്പായിരുന്നു അത്.

ലാന്‍ഡര്‍ ചൊവ്വയില്‍ സുരക്ഷിതമായി ലാന്‍ഡ് ചെയ്തപ്പോള്‍ ഇവിടെ ഭൂമിയില്‍ കുറെയേറെപ്പേരുടെ മാസങ്ങളായുള്ള കഠിനാധ്വാനം ഫലം കാണുകയായിരുന്നു. ആശങ്കയുടെ മാസങ്ങള്‍ക്കുശേഷം, ഇപ്പോള്‍ ആശ്വാസം തിരികെക്കിട്ടിയിരിക്കുന്നു-ലാന്‍ഡറിന്റെ വിജയകരമായ ലാന്‍ഡിങ്ങിനുശേഷം ഡോ.പ്രസൂണ്‍ എന്‍.ദേശായി പറഞ്ഞു. നാസയുടെ ഭാഗമായ ലാങ്‌ലി ഗവേഷണ കേന്ദ്രത്തിനായിരുന്നു ലാന്‍ഡറിന്റെ ചുമതല. ആ ദൗത്യത്തിന്റെ നേതൃത്വം ബഹിച്ചത് ഇന്ത്യന്‍ വംശജനായപ്രസൂണാണ്.

18 വര്‍ഷമായി ലാങ്‌ലിയില്‍ പ്രസൂണ്‍ പ്രവര്‍ത്തിക്കുന്നു. അവിടെ സീനിയര്‍ എന്‍ജിനീയറാണ് അദ്ദേഹം. 1996 മുതല്‍ 2007 വരെ നാസ നടത്തിയ നിര്‍ണായക ഗവേണണങ്ങളുടെ പിന്നണിയില്‍ അദ്ദേഹമുണ്ട്. സ്റ്റാര്‍ഡസ്റ്റ്, ജെനസിസ്, മാഴ്‌സ് എക്‌സ്‌പ്ലൊറേഷന്‍ റോവര്‍, മാഴ്‌സ് ഫീനിക്‌സ് ലാന്‍ഡര്‍ എന്നിവയുടെ രൂപകല്‍പ്പനയിലും ഗവേഷണത്തിലും പ്രസൂണ്‍ പങ്കാളിയായി. ഭൂമിയില്‍നിന്ന് ചൊവ്വയിലേക്കുള്ള യാത്രയുടെ തുടക്കം മുതല്‍ ലാന്‍ഡിങ് വരെയുള്ള പ്രവര്‍ത്തനങ്ങള്‍ പ്രസൂണിന്റെ നേതൃത്വത്തിലുള്ള വിദഗ്ധരാണ് നടത്തിയത്.

റോവര്‍ ദൗത്യത്തിന്റെ ചുമതലക്കാരനായി 2000 മുതല്‍ക്ക് പ്രവര്‍ത്തിച്ച പ്രസൂണിന്റെ കരിയറിലെ തിളക്കമാര്‍ന്ന നേട്ടങ്ങളാണ് സ്​പിരിറ്റ്, ഓപ്പര്‍ച്യുണിറ്റി എന്നീ ചൊവ്വാ പര്യവേഷണ യാത്രകള്‍. ഈ ദൗത്യങ്ങളുടെ സിസ്റ്റം എന്‍ജിനീയറായാണ് അദ്ദേഹം പ്രവര്‍ത്തിച്ചത്. സ്റ്റാര്‍ഡസ്റ്റ്, ജെനസിസ് ദൗത്യങ്ങള്‍ 2004ലും 2006ലും ഭൂമിയില്‍ മടങ്ങിയെത്തിയപ്പോള്‍ അതിന്റെ ലാന്‍ഡിങ് സുഗമാക്കുന്നതിനുള്ള ചുമതലയും പ്രസൂണാണ് നിര്‍വഹിച്ചത്.

ബഹിരാകാശ ഗവേഷണരംഗത്തെ മികവ്‌ന് പ്രസൂണ്‍ ഒട്ടേറെ പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായിട്ടുണ്ട്. 2004ല്‍ എക്‌സപ്ഷണല്‍ എന്‍ജിനീയറിങ് അച്ചീവ്‌മെന്റ് അവാര്‍ഡ് നല്‍കി നാസ അദ്ദേഹത്തെ ആദരിച്ചു. 2005ല്‍ എയറോനോട്ടിക്‌സ് ആന്‍ഡ് അസ്ട്രണോട്ടിക്‌സ് ഇന്‍സ്റ്റിറ്റിയൂട്ട് അക്കൊല്ലത്തെ മികച്ച അമേരിക്കന്‍ എന്‍ജിനീയര്‍ക്കുള്ള പുരസ്‌കാരം നല്‍കി ആദരിച്ചു. സ്റ്റാര്‍ഡസ്റ്റ് ദൗത്യത്തിന്റെ വിജയത്തിനുശേഷം 2007-ലും നാസയുടെ എക്‌സപ്ഷണല്‍ എന്‍ജിനീയര്‍ പുരസ്‌കാരത്തിന് പ്രസൂണ്‍ അര്‍ഹനായി.

1988ല്‍ റുട്ട്‌ഗേഴ്‌സ് സര്‍വകലാശാലയില്‍നിന്ന് മെക്കാനിക്കല്‍ എന്‍ജിനീയറിങ്ങില്‍ ബിരുദവും 1990ല്‍ ജോര്‍ജ് വാഷ്ങ്ടണ്‍ സര്‍വകലാശാലയില്‍നിന്ന് ബഹിരാകാശ ശാസ്ത്രത്തില്‍ ബിരുരാദനന്തര ബിരുദവും നേടി. 2005ല്‍ ഇല്ലിനോയ് സര്‍വകലാശാലയില്‍നിന്ന് 2005ല്‍ എയറോസ്‌പേസ് എന്‍ജിനീയറിങ്ങില്‍ ഡോക്ടറേറ്റും കരസ്ഥമാക്കി.

rgirishkumar@ gmail.com
(20%) (2 Votes)

 

 

Other News in this Section