വൈഖരി
സാധാരണകുടുംബത്തില്‍നിന്നുള്ള കൊച്ചു പെണ്‍കുട്ടി അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളിലൂടെയാണ് ഏലൂരിലെ എം.ഇ.എസ് ഈസ്‌റ്റേണ്‍ സ്‌കൂള്‍ അവതരിപ്പിക്കുന്ന വൈഖരി മുന്നേറുന്നത്. അടിച്ചമര്‍ത്തപ്പെട്ട ആശങ്കളും ആശയങ്ങളും ഒടുവില്‍ അവള്‍ ഉറക്കെ വിളിച്ചുപറയുന്നു. മനസ്സിലങ്കുരിച്ച ചിന്തകള്‍ ശബ്ദങ്ങളായി പുറത്തേക്ക് വരുന്നതാണ് വൈഖരിയുടെ പ്രമേയം.
സാമൂഹ്യവളര്‍ച്ചക്ക് ലിംഗവ്യത്യാസമില്ലായ്മയുടെ ആവശ്യകതയെക്കുറിച്ചും വൈഖരി സൂചിപ്പിക്കുന്നു.
സുരേഷ് കെ.എച്ച്, ഷക്കീലാ ബീവി എന്നിവരാണ് നിര്‍മ്മാണ നിര്‍വ്വഹണം. ജയന്‍ മാലില്‍ രചിച്ച തിരക്കഥ സംവിധാനം ചെയ്തത്. അലീന അലക്‌സ്, നന്ദിനി, പാര്‍വ്വതി, ദിവ്യലക്ഷ്മി, വൃന്ദ ടി.പി. രേഷ്മ രമേശന്‍, വിഷ്ണുപ്രിയ സൂര്യലക്ഷ്മി, ജയശ്രീ വേണു, അശ്വതി എം.വി, സുചിത്ര ബാലസുബ്രഹ്മണ്യം, സുജിത് ബാലസുബ്രഹ്മണ്യം, അഭിജിത്ത് ചന്ദ്രന്‍, ജീനാ ജാജി, കാര്‍ത്തിക് മണി, രാജേഷ്, അജിത്ത് രാജു, അജന്യ ചന്ദ്രന്‍, സമന്യ സോമന്‍, ആതിര എം.യു, ആസിഫ് കെ.ബി, അന്‍സ അലക്‌സ്, റബിനാസ്, വിദ്യ എം. ജയപോള്‍, ഷീബ എന്നിവരാണ് കഥാപാത്രങ്ങള്‍ക്ക് ജീവനേകിയത്.