റിങ്‌ടോണ്‍
തൃക്കാക്കര ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ തയ്യാറാക്കിയ റിങ് ടോണ്‍ എന്ന ചിത്രം. സ്‌കൂളിലെ അധ്യാപക-വിദ്യാര്‍ത്ഥി കൂട്ടായ്മയായ കളിമുറ്റമാണ് ഹൃസ്വചിത്രത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചത്.
കുടുംബബന്ധങ്ങള്‍ പോലും മൊബൈല്‍ ഫോണിലൂടെ മാത്രമാകുന്ന അസുഖകരമായ ഒരു സത്യത്തെയാണ് റിങ്‌ടോണിലൂടെ ഇവര്‍ പറയുന്നത്. കുടുംബത്തെ തകര്‍ക്കുന്ന രീതിയില്‍ മൊബൈല്‍ ഫോണും സാങ്കേതിക വിദ്യയും ചെലുത്തുന്ന സ്വാധീനമാണ് കഥ.
അഖില്‍ എം.ജി, നീതു ബെന്നി, അര്‍ജുന്‍ വി.ആര്‍, വാണി പി.എ, ഹരിത പി.എ, നെഹ്‌റ, അജിത് എം.സി, അബ്ദുല്‍ സലാം, മഹേഷ് പി.എസ്, തുടങ്ങിയ കുട്ടികലാണ് കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയിരിക്കുന്നത്. സ്‌കൂളിലെ തന്നെ പൂര്‍വ്വ വിദ്യാര്‍ത്ഥിയായ വിപിന്‍ ആന്റണിയാണ് ക്യാമറ ചലിപ്പിച്ചത്.
NEXT