മണിക്കൂറുകള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ മുംബൈ സ്‌ഫോടനപരമ്പരയിലെ മുഖ്യപ്രതി യാക്കൂബ് മേമനെ തൂക്കിലേറ്റി. യാക്കൂബിനെ വധശിക്ഷക്കു വിധിച്ചതിനെ അനുകൂലിച്ചും പ്രതികൂലിച്ചമുള്ള ചര്‍ച്ചകള്‍ക്ക് ചൂടാറിയില്ല. ആരായിരുന്നു യാക്കൂബ് മേമന്‍?. മുംബൈയിലെ മേമന്‍ കുടുംബത്തിന് 1993 ലെ സ്‌ഫോടന പരമ്പരയുമായുള്ള ബന്ധമെന്തായിരുന്നു? അന്നും മരണത്തിന് മുമ്പുവരേയും നിരപരാധിയാണെന്ന് ആണയിടുന്ന യാക്കൂബ് മേമന്‍ സഹോദരന്‍ ടൈഗര്‍ മേമനാണ് തന്റെ കുടുംബത്തേയും രാജ്യത്തെ തന്നെയും വെട്ടിലാക്കിയതെന്ന് തുറന്നു പറയുന്നു. ഹെഡ്‌ലൈന്‍സ് ടുഡേ യാക്കൂബ് മേമനുമായി നടത്തിയ അഭിമുഖത്തില്‍ നിന്ന്.
പാകിസ്താനാണ് മുംബൈ സ്‌ഫോടനം നടത്തിയത്. തൗഫീഖ് ജാലിയാവാല എന്ന ഐ.എസ്.ഐ ഏജന്റിന്റെ മേല്‍നോട്ടത്തില്‍ ടൈഗര്‍ മേമനും കൂട്ടുകാരും നടത്തിയ ആസൂത്രിത ആക്രമണമായിരുന്നു ആ സ്‌ഫോടനപരമ്പര. സഹായിച്ചത് ദാവൂദ് ഇബ്രാഹിം
. പണവും ആയുധവും നല്‍കിയത് പാകിസ്താന്‍ സര്‍ക്കാര്‍. എന്നാല്‍ തനിക്ക് അതുമായി ഒരു ബന്ധവുമില്ല. കുടുംബത്തിന്റെ സുരക്ഷിതത്വത്തിനു വേണ്ടി ടൈഗര്‍ മേമനെ അനുസരിച്ച തന്റെ ജീവന്‍ തൂക്കുകയറിലേക്കെത്തുകയായിരുന്നുവെന്നാണ് യാക്കൂബ് മേമന്‍ പറഞ്ഞത്.
ടൈഗര്‍ മേമനെന്ന തന്റെ മൂത്ത സഹോദരനോട് ജീവിതത്തില്‍ ഒരു മണിക്കൂര്‍ പോലും തുടര്‍ച്ചയായി സംസാരിച്ചിട്ടില്ല. എന്നിട്ടും സ്‌ഫോടനത്തിന് തൊട്ടുപിന്നാലെ മേമന്‍ കുടുംബം ഒന്നടങ്കം കറാച്ചിയിലേക്ക് കടക്കുന്നു. അവിടെ സ്വന്തമായി ബിസിനസ് നടത്തുന്നു. കോടികള്‍ മുടക്കി ബംഗ്ലാവ് നിര്‍മ്മിക്കുന്നു. ഒടുവില്‍ രാജ്യസ്‌നേഹവും അസ്ഥിത്വ ദുഖവും കാരണം യാക്കൂബ് മേമന്‍ ഇന്ത്യയിലേക്ക് മടങ്ങുന്നു; മുംബൈ സ്‌ഫോടനങ്ങള്‍ക്ക് പിന്നില്‍ ആരെന്ന് തുറന്ന് പറയാന്‍...
അഭിമുഖത്തിന്റെ മുഴുവന്‍ രൂപം ഇവിടെ കാണാം