SPECIAL NEWS
  Sep 14, 2015
എരിവും പുളിയും
എരിവും പുളിയും

തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും.
എ.കെ.ആന്റണി

' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ!
..........................................................................................................................

മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു.

വാര്‍ത്ത

താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്.
.........................................................................................................................
വര്‍ഗീയവത്ക്കണ നീക്കം ചെറുക്കാന്‍ എസ്.എന്‍.ഡി.പി.യോഗം ഇടതിനൊപ്പം നില്ക്കണം.

കോടിയേരി ബാലകൃഷ്ണന്‍

വര്‍ഗസമരത്തില്‍ വിശ്വസിക്കുന്നവര്‍ എസ്.എന്‍.ഡി.പി. യോഗത്തിനൊപ്പം നില്ക്കണം.
..........................................................................................................................
ടി.പി.ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട കേസില്‍ അന്വേഷണം എന്തായി.
ഹൈക്കോടതി

ആത്മഹത്യയായിരുന്നെന്ന് ഏതാണ്ട് ഉറപ്പായി വരുന്നു.
..........................................................................................................................
ചെത്തുകാരുടെ ചോര ഊറ്റിക്കുടിച്ചാണ് സിപിഎം വളര്‍ന്നത്.
വെള്ളാപ്പള്ളി നടേശന്‍

കള്ളു മുഴുവന്‍ കോണ്‍ഗ്രസുകാര്‍ ഊറ്റിക്കുടിച്ചതു കൊണ്ടാകും.
..........................................................................................................................
പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പ്രാധാന്യം യുവാക്കള്‍ക്ക്.

കെ.പി.എ.മജീദ്

പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ പ്രാധാന്യം വൃദ്ധര്‍ക്ക് ഇതാണ് ലീഗ് നയം.
..........................................................................................................................
ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനാണ് തൊഴിലാളികള്‍ സമരം നടത്തുന്നത്.
വി.എസ് അച്യുതാനന്ദന്‍

പാര്‍ട്ടിയുടെ രണ്ടറ്റവും കൂട്ടിയിടിക്കാനാണ് നമ്മള്‍ സമരം നടത്തുന്നത്.

Latest news

- -