SPECIAL NEWS
  Mar 23, 2015
എരിവും പുളിയും

കുറ്റപത്രമുണ്ടായാലും രാജിവെയ്ക്കില്ല. - കെ.എം.മാണി

ചത്താലും കുത്തിയിരിക്കുന്ന ഇനമാണ്

..............................................................................................................................................................
ബാലകൃഷ്ണപിള്ളയെ യുഡി.എഫില്‍ നിന്ന് പുറത്താക്കേണ്ടതില്ല. കെട്ടിത്തൂങ്ങി ചത്തവനെ പിന്നെ തല്ലിക്കൊല്ലണോ. - പി.പി.തങ്കച്ചന്‍

പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കാനുള്ള ദയ കാട്ടണം.

..............................................................................................................................................................
വനിതാ എം.എല്‍.എമാര്‍ക്കെതിരായ പരാമര്‍ശം കെ.സി അബു മാപ്പു പറഞ്ഞു. - വാര്‍ത്ത

അടുത്ത തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാകാനുള്ള യോഗ്യതയായി.

..............................................................................................................................................................
കെ.സി.അബുവിന്റെ വാക്കുകള്‍ കോണ്‍ഗ്രസ് സംസ്‌കാരത്തിന് ചേര്‍ന്നതല്ല. - മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസിന്റെ സംസ്‌കാരം മാറ്റി പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളു.

..............................................................................................................................................................
കെ.പി.സി.സിയുടെ വക്താക്കള്‍ പറയേണ്ടത് പാര്‍ട്ടി നിലപാടാണ്. - വി.എം.സുധീരന്‍

വ്യക്തിപരമായി അഭിപ്രായം പറയാനുള്ളപ്പോള്‍ വക്താക്കള്‍ക്ക് സ്വന്തമായി വക്താക്കളെ വെയ്ക്കാവുന്നതാണ്.

..............................................................................................................................................................
വി.എസ് അച്യുതാനന്ദനെ അനുനയിപ്പിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ കേന്ദ്രനേതൃത്വത്തിന്റെ ഭാഗത്തുനിന്നുണ്ടാകും. - വാര്‍ത്ത

കെടാത്ത തീയും ചാകാത്ത പുഴുക്കളും.......

..............................................................................................................................................................
ഹൈക്കോടതി നേരിട്ട് നടത്തിയ മുന്‍സിഫ് –മജിസ്‌ട്രേട്ട് പരീക്ഷയുടെ മൂല്യനിര്‍ണയത്തില്‍ ക്രമക്കേടുണ്ട്. രേഖകള്‍ ഹാജരാക്കണം. - ഹൈക്കോടതി

ആരെവിടെ, അക്ബര്‍ ചക്രവര്‍ത്തിയുടെ കൊട്ടാരത്തില്‍ കോഴിക്കാഷ്ടമോ!

..............................................................................................................................................................
ഖദര്‍ ധരിക്കുന്ന പല നേതാക്കളും മദ്യം കഴിച്ചശേഷം കെപിസിസി ഓഫീസില്‍ വരാറുണ്ടായിരുന്നു. - ചെറിയാന്‍ ഫിലിപ്പ്

പണം വെച്ച് ചീട്ടുകളിക്കാനായിരിക്കും.

..............................................................................................................................................................
കലാകാരന്‍ എന്ന നിലയിലും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ കെ.എസ്.എഫ്.ഡി.സി ചെയര്‍മാന്‍ സ്ഥാനത്തിന് യോഗ്യനാണ്.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

വസൂരിക്കലയാകുമോ ഉദ്ദേശിച്ചത്!

..............................................................................................................................................................
ബാര്‍ കോഴ ആരോപണത്തിനു പിന്നിലെ ഗൂഢാലോചന അന്വേഷിക്കാന്‍ പാര്‍ട്ടി നിയോഗിച്ച അന്വേഷണസമിതിയുടെ റിപ്പോര്‍ട്ട് പുറത്തുവിടില്ല. - കെ.എം.മാണി

അത് ബജറ്റ് പെട്ടിയില്‍ ഭദ്രമായി സൂക്ഷിക്കും.

Latest news

- -