SPECIAL NEWS
  Nov 04, 2014
എരിവും പുളിയും

മദ്യനിരോധനം പടിപടിയായി നടപ്പാക്കണം എന്നതാണ് കേരളാ കോണ്‍ഗ്രസിന്റെ നിലപാട്.
- കെ.എം.മാണി.
പടിപടിയായി എന്നത് പടി മേടിച്ച് എന്നാകും ബാറുടമകള്‍ മനസിലാക്കിയത്.

.....................................................................................................................................

മാണിയെ അറിയുന്ന ആരും കോഴ ആരോപണം വിശ്വസിക്കില്ല.

- പി.പി.തങ്കച്ചന്‍

നീ തങ്കച്ചനല്ലെടാ പൊന്നച്ചന്‍, പൊന്നച്ചന്‍!

.....................................................................................................................................

കെ.എം.മാണി മദ്യലോബിയില്‍ നിന്നു കാശുവാങ്ങി എന്നു പറഞ്ഞാല്‍ ആരും വിശ്വസിക്കില്ല.

-പി.കെ.കുഞ്ഞാലിക്കുട്ടി

കുഞ്ഞാലിക്കുട്ടി ഐസ്‌ക്രീം കേസില്‍ പ്രതിയാണെന്നു പറയുന്നതുപോലെ തന്നെ.

.....................................................................................................................................

കെ.എം.മാണിക്കെതിരായ അഴിമതി ആരോപണം സിറ്റിങ് ജഡ്ജി അന്വേഷിക്കണം.

-പന്ന്യന്‍ രവീന്ദ്രന്‍

അമിക്കസ് ക്യൂറിയായാലും പോരെ.

.....................................................................................................................................

സീരിയലുകള്‍ നഷ്ടപ്രതാപമായി മാറുകയാണ്.

-മന്ത്രി കെ.സി.ജോസഫ്.

വാര്‍ത്തകള്‍ ടി.എന്‍.പ്രതാപനായി മാറുന്ന കാര്യമേ ഇതേവരെ അറിഞ്ഞിരുന്നുള്ളൂ.

.....................................................................................................................................

ആദ്യ കെ.പി.സി.സി അധ്യക്ഷന്‍ കെ.മാധവന്‍നായരുടെ ഛായാചിത്രം ഇന്ദിരാഭവനില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അനാച്ഛാദനം ചെയ്തു.

-വാര്‍ത്ത

നന്നായി, അല്ലെങ്കില്‍ അടുത്ത വര്‍ഷം നരേന്ദ്ര മോദി മാധവന്‍ നായരേയും അടിച്ചു മാറ്റിയേനെ.

.....................................................................................................................................

മാലിന്യ നിര്‍മാര്‍ജനത്തിന് അവബോധമാണ് പ്രധാനം. രണ്ടുമൂന്നു മാസത്തിനകം
നല്ല മാറ്റങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയണം. ആറുമാസത്തിനകം സമൂല മാറ്റം ഉണ്ടാക്കാന്‍ കഴിയും.

-പിണറായി വിജയന്‍

അപ്പോഴേക്കും പഞ്ചായത്തു തിരഞ്ഞെടുപ്പുവരും, പിന്നെ ആരൈാക്കെ മാലിന്യമാകുമെന്ന് ആര്‍ക്കറിയാം.

.....................................................................................................................................
കേരളാ കോണ്‍ഗ്രസ് ബി. കമ്മ്യൂണല്‍ അല്ല.

- ആര്‍.ബാലകൃഷ്ണപിള്ള.

എല്ലാം സുകുമാരന്‍നായരോട് ചോദിച്ചിട്ടു ചെയ്യുന്നതു തന്നെ ഈ പ്രത്യേകത കൊണ്ടാണ്.

Latest news

- -