SPECIAL NEWS
  Feb 05, 2015
എരിവും പുളിയും

പുതിയ മാധ്യമപ്രവര്‍ത്തകര്‍ ശുദ്ധമായ മാധ്യമപ്രവര്‍ത്തനം നടത്താന്‍ തയ്യാറാകണം.
- സുരേഷ് ഗോപി

അല്ലാത്തവന്‍മാരെയൊക്കെ വെടിവെക്കുന്നതാണ്.
...................................................................................................................................

മദ്യനയത്തിലെ നിലപാട് മാറ്റിയാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ദുഃഖിക്കേണ്ടി വരും.
- ബിഷപ്പ് റെമജിയൂസ് ഇഞ്ചനാനിയില്‍

ബിഷപ്പാകാന്‍ തിരിഞ്ഞെടുപ്പില്ലാത്തതു ഭാഗ്യം.
...................................................................................................................................

നിയമസഭയിലെ ലിഫ്റ്റ് തകര്‍ന്നു താഴേക്കു പതിച്ചു.
-വാര്‍ത്ത

ഇന്നുവരെ ഒരു ലിഫ്റ്റും തകര്‍ന്നു മുകളിലേക്കു പതിച്ചതായി കേട്ടിട്ടില്ല.
...................................................................................................................................

ആദര്‍ശം നല്ലതാണ്. പക്ഷേ, രാഷ്ട്രീയത്തില്‍ ആദര്‍ശം പ്രായോഗികമാകണം.
-വക്കം പുരുഷോത്തമന്‍

ഉദാഹരണം - ശ്രീനാരായണ ഗുരുവിനെ വന്ദിച്ചില്ലെങ്കിലും നടേശഗുരുവിനെ നിന്ദിക്കരുത്.
...................................................................................................................................

രാഷ്ട്രീയത്തിന്റെ പേരില്‍ ഒരു തുള്ളി ചോര വീഴരുതെന്നത് കോണ്‍ഗ്രസ് ലക്ഷ്യം.
- വി.എം.സുധീരന്‍

ഗ്രൂപ്പിന്റെ പേരിലാണെങ്കില്‍ ആ ചോരക്ക് ആദര്‍ശത്തിന്റെ നിറമുണ്ടാകും.
...................................................................................................................................

ഒരാള്‍ക്ക് മാത്രമായി രാജ്യത്തെ നയിക്കാനാവില്ല.
-രാഹുല്‍ ഗാന്ധി

അമ്മയും പെങ്ങളും പെങ്ങളുടെ ഭര്‍ത്താവും ഒക്കെ വേണം.
...................................................................................................................................

മദ്യനയത്തിന്റെ കാര്യത്തില്‍ സുധീരന്റെ നിലപാടിനോട് യോജിപ്പാണുള്ളത്.
- ആര്‍.ബാലകൃഷ്ണപിള്ള

ശത്രുക്കളുടെ ശത്രു മിത്രം എന്നതാണ് പിള്ളയുടെ ഇപ്പോഴത്തെ നയം.

Latest news

- -