അടുത്തതിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് അധികാരത്തില്‍വന്നാല്‍ യു.ഡി.എഫ് മന്ത്രിസഭയിലെ അഴിമതിക്കാരായ മന്ത്രിമാരെ മുഴുവന്‍ ജയിലിലടക്കും.
- എ.കെ.ബാലന്‍
എന്നിട്ട് അതിന്റെ താക്കോല്‍ നമുക്ക് ആര്‍. ബാലകൃഷ്ണപിള്ളയെ ഏല്പിക്കണം.
-------------------------------------------------------------------------------------------------------------അഴിമതി തടയാനുള്ള ഉത്തരവാദിത്വം പൊതുജനങ്ങള്‍ക്കുമുണ്ട്.
- രമേശ് ചെന്നിത്തല
അതിന് അടുത്ത തിരഞ്ഞെടുപ്പുവരെ കാത്തിരിക്കുക
-------------------------------------------------------------------------------------------------------------മന്ത്രിമാര്‍ നാലുദിവസമെങ്കിലും തലസ്ഥാനത്തുണ്ടാകണം.
- വി.എം.സുധീരന്‍
ഇല്ലെങ്കില്‍ ' തല' സ്ഥാനത്തുണ്ടാകില്ല!-------------------------------------------------------------------------------------------------------------
അഴിമതിയുമായി ജനങ്ങളെ വെല്ലുവിളിച്ചു നടക്കുന്ന പൊതുപ്രവര്‍ത്തകര്‍ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന് മറക്കരുത്.
- മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി
മുറിക്കുന്ന കൊമ്പിന് താങ്ങു കൊടുക്കുന്നവരരോ.-------------------------------------------------------------------------------------------------------------
സംസ്ഥാനത്ത് കാശുകൊടുക്കാതെ ഒന്നും നടക്കില്ല.
- എ.കെ.ആന്റണി
അല്ലാതെ കിട്ടുന്ന ഏക സാധനം രാജ്യസഭാ സീറ്റ് മാത്രം.-------------------------------------------------------------------------------------------------------------
സംസ്ഥാനങ്ങളിലെ യുവനേതാക്കളെ പരിശീലിപ്പിക്കാന്‍ രാഹുല്‍ ഗാന്ധി വരുന്നു.
- വാര്‍ത്ത
പാഠം ഒന്ന് പാര്‍ട്ടി തോല്‍ക്കുമ്പോള്‍ ഒളിച്ചോടുക.-------------------------------------------------------------------------------------------------------------
ഭരണത്തിലേറുമ്പോള്‍ ബി.ജെ.പി.സര്‍ക്കാര്‍ നല്കിയ വാഗ്ദാനങ്ങള്‍ ഒന്നും പാലിക്കപ്പെട്ടില്ല.
- ടി.എന്‍.സീമ
ബംഗാളില്‍ മൂന്നരപ്പതിറ്റാണ്ടു കാലം നമ്മള്‍ എല്ലാം പാലിച്ചതുകൊണ്ടാണല്ലോ മമത ബാനര്‍ജി അവിടെ ഭരിക്കുന്നത്.
-------------------------------------------------------------------------------------------------------------