പി.കൃഷ്ണപിള്ള സ്മാരകം കത്തിച്ചവരെ കണ്ടെത്താന്‍ സി.പി.എം. പാര്‍ട്ടിതല അന്വേഷണം നടത്തും.
വാര്ത്തഇടിവെട്ടേറ്റവനെ പാമ്പു കടിച്ചു എന്ന് കേട്ടിട്ടുണ്ട്. പാമ്പുകടിച്ചവന് ഇടിവെട്ടേല്‍ക്കുന്നത് ഇത് ആദ്യമാണെന്നു തോന്നുന്നു.
..........................................................................................................................................................
യുവാക്കള്‍ക്കായി യൂത്ത് ചലഞ്ച് പദ്ധതി ആരംഭിക്കും.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിചാവക്കാട് ഹനീഫ വധത്തിന്റെ മാതൃകയിലായിരിക്കും ചലഞ്ച് പദ്ധതി.
..........................................................................................................................................................
പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദനുമായി ഗൗതം അദാനി നടത്തിയ കൂടിക്കാഴ്ചയില്‍ വിവാദ ദല്ലാള്‍ ടി.ജി.നന്ദകുമാരും പങ്കെടുത്തൂ.വാര്‍ത്ത
വിവാദ ദല്ലാളോ വി.എസ്.ദല്ലാളോ!..........................................................................................................................................................
വിഴിഞ്ഞത്തിന് കരാറായി.
വാര്ത്തആര് ആരെ പിഴിയുമെന്ന് പിന്നാലെ അറിയാം.
..........................................................................................................................................................
നിയമസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെയാണ് നേതാവായി മുന്നില്‍ നിര്‍ത്തുന്നതെങ്കില്‍ അതിനുമുന്പ് വി.എസ്.അച്യുതാനന്ദനെ അനുനയിപ്പിക്കണം. ഇല്ലെങ്കില്‍ വി.എസ്. ഇതു കലക്കും.
വെള്ളാപ്പള്ളി നടേശന്‍
ആ കലക്കവെള്ളത്തില്‍ ഉമ്മന്‍ ചാണ്ടി മീന്‍ പിടിക്കും.
..........................................................................................................................................................
ലീഗ് ക്ഷണിക്കപ്പെടേണ്ടവരല്ല, ക്ഷണിക്കുന്നവരാണ്.
മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിഈയിടെയായി കുറച്ചു ക്ഷീണത്തിലാണെന്നു മാത്രം.
..........................................................................................................................................................
കേരളത്തെ മനുഷ്യത്വം പഠിപ്പിക്കാന്‍ ശ്രീനാരായണഗുരുവിനു കഴിഞ്ഞു.
രമേശ് ചെന്നിത്തലമന്ത്രിമാരെ പ്രസംഗം പഠിപ്പിക്കാന്‍ ഗുരുവിന് കഴിയാതെ പോയി.
..........................................................................................................................................................
ലോട്ടറി വില്പനക്കാര്‍ക്ക് വീടുവെച്ചു നല്‍കുന്ന പദ്ധതി നടപ്പാക്കും.
മന്ത്രി കെ.എം.മാണിലോട്ടറിയടിച്ചു പാപ്പരായവരെക്കൂടി പരിഗണിക്കണം.
..........................................................................................................................................................
അട്ടപ്പാടിയിലെ ആദിവാസികള്‍ക്കെല്ലാം ഉടന്‍ ഭൂമി.
മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിഎപ്പോഴും എപ്പോഴും ഇങ്ങനെ പറയണമെന്നില്ല. ചെയ്ത് കാണിച്ചാല്‍ മതി.