SPECIAL NEWS
  Jul 06, 2015
എരിവും പുളിയും

ഇ.എസ്.ബിജിമോള്‍ എം.എല്‍.എ. എ.ഡി.എമ്മിനെ കൈയേറ്റം ചെയ്തു.
വാര്‍ത്ത

അരുവിക്കരയില്‍ ശബരിനാഥ് ജയിച്ചതിന്റെ അഹങ്കാരമാകും!

---------------------------------------------------------------------------------
മനോരമ മാത്രം വായിച്ചാല്‍ സത്യം അറിയാനാകില്ല. സത്യം അറിയാന്‍ ദേശാഭിമാനി കൂടി വായിക്കണം.

മാര്‍ ക്രിസോസ്റ്റം

മനോരമയും ദേശാഭിമാനിയും വായിക്കുന്നവര്‍ക്ക് ഒരു ' വീക്ഷണം ' കിട്ടും.
---------------------------------------------------------------------------------

മുഖ്യമന്ത്രിയാണ് അരുവിക്കരയില്‍ വര്‍ഗീയത ഇളക്കിവിട്ടത്.

ആര്‍.ബാലകൃഷ്ണപിള്ള

ഇങ്ങനെ ഇക്കിളിയിട്ട് ചിരിപ്പിക്കല്ലേ.
---------------------------------------------------------------------------------

അരുവിക്കരയില്‍ ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണത്തില്‍ യു.ഡി.എഫിനും വോട്ടു ചോര്‍ന്നു.

ജോണി നെല്ലൂര്‍

വോട്ടൊന്നും ചോരാതെ പിടിച്ചുനിന്നത് കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് മാത്രമാണ്. കാരണം ആ പാര്‍ട്ടിയില്‍പ്പെട്ട ഒരാള്‍പോലും അരുവിക്കരയില്‍ ഇല്ലായിരുന്നു.
---------------------------------------------------------------------------------

കോണ്‍ഗ്രസുമായുള്ള സിപിഐ ബന്ധം അജണ്ടയിലിലല്ല.
കാനം രാജേന്ദ്രന്‍

അന്തരംഗത്തിലുണ്ട്!

---------------------------------------------------------------------------------
കേരളത്തില്‍ ബി.ജെ.പിയുടെ വളര്‍ച്ച് കോണ്‍ഗ്രസിനു ഭീഷണിയല്ല.

മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി

കോണ്‍ഗ്രസിന് ഭീഷണി കോണ്‍ഗ്രസ് മാത്രമാണ്.
---------------------------------------------------------------------------------

അരുവിക്കരയില്‍ തന്റെ സ്ഥാനാര്‍ഥിക്ക് പതിനായിരും വോട്ടു ലഭിച്ചില്ലെങ്കില്‍ രാഷ്ട്രീയപ്രവര്‍ത്തനം നിര്‍ത്തുമെന്നാണ് പി.സി.ജോര്‍ജ് എന്നോട് പറഞ്ഞത്.

വെള്ളാപ്പള്ളി നടേശന്‍

പണ്ട് ആലപ്പുഴയില്‍ കെ.സി.വേണുഗോപാല്‍ ജയിച്ചാല്‍ പാതി മീശ എടുക്കുമെന്നു പറഞ്ഞ് വീമ്പിളക്കിയവര്‍ ആദ്യം അതു ചെയ്തു കാണിക്കട്ടെ.
---------------------------------------------------------------------------------

Latest news

- -