SPECIAL NEWS
  Feb 17, 2015
എരിവും പുളിയും

................................................................................................................................

വയനാട് അതിര്‍ത്തിയില്‍ നരഭോജിക്കായുള്ള തിരച്ചില്‍ തുടരുന്നു; 144 പ്രഖ്യാപിച്ചു.

വാര്‍ത്ത

ഇതുപ്രകാരം നാലുകടുവകള്‍ കൂട്ടംകൂടി നടന്നാല്‍ അറസ്റ്റു ചെയ്യും.

...................................................................................................................................

ദേശീയ ഗെയിംസ് നടത്തിപ്പിലെ അഴിമതി സ്വതന്ത്ര ഏജന്‍സി അന്വേഷിക്കണം.

എം.വിജയകുമാര്‍

ടി.പി.വധക്കേസിനെക്കുറിച്ച് അനേഷിച്ച പാര്‍ട്ടിയുടെ സ്വതന്ത്ര അന്വേഷണ ഏജന്‍സിയെ തന്നെ ഏല്പിച്ചാലോ

...................................................................................................................................

കേരളത്തിലെ പാര്‍ട്ടിനേതൃത്വം പാര്‍ട്ടിക്കുള്ളില്‍ രണ്ടുതരം നീതി നടപ്പാക്കുകയാണ്.
വി.എസ്.അച്യുതാനന്ദന്‍

സുപ്രീം കോടതിയില്‍ ഒരു കേസുകൊടുക്കരുതോ.

...................................................................................................................................

ഡല്‍ഹിയില്‍ എഴുപതില്‍ 63 സീറ്റിലും ബംഗാളില്‍ ഉപതിരഞ്ഞെടുപ്പു നടന്ന രണ്ടു സീറ്റുകളിലും കോണ്‍ഗ്രസിന് കെട്ടിവെച്ച കാശ് നഷ്ടമായി.

വാര്‍ത്ത

കോണ്‍ഗ്രസുകാര്‍ ഇപ്പോള്‍ മത്സരിക്കുന്നതു തന്നെ
സര്‍ക്കാരിനെ ദാരിദ്ര്യത്തില്‍ നിന്ന് കരകയറ്റാനാണല്ലോ.

...................................................................................................................................

ദേശീയ ഗെയിംസ് കഴിഞ്ഞതോടെ എന്റെ ജോലി പൂര്‍ത്തിയായി.
മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

കെ.എസ്.ആര്‍.ടി.സി. കട്ടപ്പുറത്തായതോടെ ആ വകുപ്പിലെ ജോലിയും പൂര്‍ത്തിയായി. ഇനി വനം വകുപ്പുകൂടി ഒന്നു വെളിപ്പിക്കണം.

...................................................................................................................................

കള്ളുകച്ചവടക്കാര്‍ വി.എം.സുധീരനെ വളഞ്ഞാക്രമിക്കുമ്പോള്‍ അദ്ദേഹത്തെ പിന്തുണക്കാത്തവര്‍ക്ക് ദൈവശാപം കിട്ടും.ം

ആര്‍.ബാലകൃഷ്ണപിള്ള

ഇത്തരം പിന്തുണയൊക്കെ സാത്താന്റെ ചില പരീക്ഷണങ്ങളായി കണ്ടാല്‍ സുധീരനു കൊള്ളാം.

Latest news

- -