SPECIAL NEWS
  Jun 19, 2015
സുരക്ഷയെന്നാല്‍ തോക്ക് ചൂണ്ടലോ
സി കെ ശ്രീജിത്ത്‌
കരിപ്പൂര്‍ സംഭവത്തിന്റെ പേരില്‍ ചാനല്‍ചര്‍ച്ചകളില്‍ എന്തുകൊണ്ടോ സി ഐ എസ് എഫ് എന്ന വ്യവസായ സുരക്ഷാസേന ഏകപക്ഷീയമായി ന്യായീകരിക്കപ്പെട്ടു. ഇന്ത്യന്‍ വിമാനതാവലങ്ങളില്‍ ഈ സേനയുടെ പരുക്കന്‍ പെരുമാറ്റത്തിന് ഇരയാകാത്ത യാത്രക്കാര്‍ കുറവായിരിക്കും. ശരാശരി മര്യാദ ഏതൊരു പൗരനും അര്‍ഹിക്കുന്നു എന്നകാര്യം പലപ്പോഴും സി ഐ എസ് എഫ് ജവാന്‍മാര്‍ മറുന്നു പോകുന്നു



തിരുവനന്തപുരം വിമാനത്താവളത്തിലെ പാസഞ്ചര്‍ ലോഞ്ചിലിരിക്കുന്ന അക്ഷമനായ യുവാവിനെ യാദൃശ്ചികമായല്ല ശ്രദ്ധയില്‍പെട്ടത്. സുരക്ഷാപരിശോധനകള്‍ക്ക് ശേഷം വിമാനതിനായുള്ള കാത്തുനില്‍പ്പിന്റെ അക്ഷമയായിരുന്നില്ല ആ മുഖത്ത്. വിമാനത്താവളത്തിന്റെ പോഷ് ലോകത്ത് ഒറ്റപ്പെട്ട പോലെയായിരുന്നു അയാളുടെ ശരീര ഭാഷ. മറ്റൊരുലോകത്തിന്റെ ഔപചാരികതകള്‍ അറിയാത്തതിന്റെ വെപ്രാളം. വിമാനത്തിലേക്ക് പോകാനുള്ള അറിയിപ്പ് വന്നതോടെ സ്വല്‍പം അങ്കലാപ്പോടെ അയാളും ആള്‍ക്കൂട്ടത്തിനൊപ്പം നീങ്ങി.

അവസാന ഗേറ്റില്‍ ആരോടൊക്കെയോ പകയുള്ളപോലെ നില്‍ക്കുന്നു സി ഐ എസ് എഫ് ജവാന്‍. യാത്രക്കാരെല്ലാം ശത്രുക്കളെന്നപോലെയായിരുന്നു പരുക്കന്‍പെരുമാറ്റം. അല്‍പം പ്രതികരിക്കാന്‍ ശേഷിയുള്ളവരോട് അയഞ്ഞും അല്ലാത്തവരോട് അരിശം തീര്‍ത്തും ജവാന്‍ തന്റെ 'ജോലി' ചെയ്യുകയായിരുന്നു.

സ്ഥിരം വിമാനയാത്രക്കാര്‍ പലരും പോകേണ്ടുന്ന വിമാനകമ്പനിയുടെ ഹാന്‍ഡ് ബാഗേജ് ടാഗ് പലപ്പോഴും സ്വയംകെട്ടുകയാണ് ചെയ്യുന്നത്. അതുകൊണ്ടുതന്നെ അടുത്തകാലത്തായി ചെക്ക് ഇന്‍ കൗണ്ടറിലുള്ളവര്‍ അത് ശ്രദ്ധിക്കാറില്ല. ഇങ്ങനെ ഹാന്‍ഡ്ബാഗേജില്‍ ടാഗ് കെട്ടണമെന്നറിയാതെ യുവാവ് ടാഗ് ഇല്ലാത്ത ഹാന്‍ഡ് ബാഗുമായാണ് ജവാന്‍റെ മുന്‍പിലെതിയത്. ഹിന്ദിയോ ഇംഗ്ലീഷോ വശമില്ലാതിരുന്ന യുവാവ് ജവാന്റെ ആക്രോശതിന് മുമ്പില്‍ പകച്ചു. ടാഗില്ലാത ബാഗുമായി യുവാവിനെ കടത്തിവിടില്ലെന്നായി ജവാന്‍. പകച്ചുനിന്ന യാത്രക്കാരനോട് ആംഗ്യ ഭാഷയിലെങ്കിലും കാര്യം പറഞ്ഞു മനസിലാക്കാന്‍ ആ ഉദ്യോഗസ്ഥന്‍ തയ്യാറായില്ല.

ഒടുവില്‍ മറ്റു യാത്രക്കാരാണ് പകച്ചുപോയ യുവാവിനോട് കാര്യം പറഞ്ഞു മനസിലാക്കിയത്. കടല്‍പോലെ പരന്നുകിടക്കുന്ന വിമാനത്താവളത്തിലെ ആദ്യ ചെക്ക് ഇന്‍ കൌണ്ടറില്‍ ചെന്ന് ടാഗ് കേട്ടിയാലെ കടത്തിവിടു എന്ന പിടിവാശിയിലായിരുന്നു ജവാന്‍. ബോര്‍ഡിംഗ് പാസ് പരിശോധിക്കുന്ന ഗേറ്റില്‍ നിന്നെങ്കിലും ഒരു ടാഗ് സംഘടിപ്പിച്ചു നല്‍കാമെന്ന് പറഞ്ഞെങ്കിലും അയാള്‍ കേട്ടില്ല.

ഒടുവില്‍ അന്തംവിട്ടുപോയ ആ യാത്രക്കാരാന്‍ പാതി കരഞ്ഞ മുഖവുമായി തിരിഞ്ഞു നടന്നതും വിജയശ്രീലാളിതനായി പുഞ്ചിരിക്കുന്ന ജവാന്റെ മുഖവും മറക്കാത്ത ഓര്‍മയായി.

കരിപ്പൂര്‍ സംഭവത്തിന്റെ പേരില്‍ ചാനല്‍ചര്‍ച്ചകളില്‍ എന്തുകൊണ്ടോ സി ഐ എസ് എഫ് എന്ന വ്യവസായ സുരക്ഷാസേന ഏകപക്ഷീയമായി ന്യായീകരിക്കപ്പെട്ടപ്പോള്‍ ഇന്ത്യന്‍ വിമാനതാവലങ്ങളില്‍ സി ഐ എസ് എഫ് എന്ന സേനയുടെ പരുക്കന്‍ പെരുമാറ്റം നിരീക്ഷിക്കാനിടയായ ഒരാളെന്ന നിലയില്‍ ചോര തിളച്ചുപോയി. ഇത്തരത്തില്‍ ഒരു ചെറിയ ദുരനുഭവമെങ്കിലും ഒരിക്കലെങ്കിലും ഉണ്ടാകാത്ത ഒരു ആകാശയാത്രികനും നമ്മുടെ രാജ്യത്ത് ഉണ്ടാകില്ല.

തന്ത്ര പ്രധാന മേഖലയായ വിമാനതാവളങ്ങലില്‍ കര്‍ശന സുരക്ഷയൊരുക്കണമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. പക്ഷെ, സാര്‍, മാഡം വിളികളൊന്നും ഇല്ലെങ്കിലും ശരാശരി മര്യാദ ഏതൊരു പൗരനും അര്‍ഹിക്കുന്നു എന്ന് പറയാതെ വയ്യ.

സംരക്ഷണം, സുരക്ഷ എന്ന മുദ്രാവാക്യവുമായി 1969 ലാണ് സെന്‍ട്രല്‍ ആംഡ് പോലീസ് ഫോഴ്‌സായ സി ഐ എസ് എഫ് കേന്ദ്രആഭ്യന്തര വകുപ്പിന് വകുപ്പിന് കീഴില്‍ രൂപീകരിക്കപ്പെട്ടത് .1968 ലെ കേന്ദ്രവ്യവസായ സുരക്ഷാ സേന ആക്ട് പ്രകാരം ഇന്ത്യന്‍ വ്യവസായങ്ങളുടെ സുരക്ഷക്കായിട്ടായിരുന്നു ഇത്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവിധ ജൂറിസ്ഡിക്ഷനില്‍ സര്‍കാരിന് ഇടപെടാമെന്നതായിരുന്നു സേനയുടെ പ്രത്യേകത. രൂപീകരിക്കപ്പെടുമ്പോള്‍ അംഗസംഖ്യ 2800 ആയിരുന്നെങ്കില്‍ ഇന്ന് അത് 165,000 ആണ്. 23 വര്‍ഷത്തിനുള്ളില്‍ ഇത് രണ്ടുലക്ഷം കവിയും എന്നാണു സര്‍ക്കാര്‍ വിലയിരുത്തല്‍.

നിലവില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള 300 ലധികം വ്യവസായ യുണിറ്റുകള്‍ക്ക് ഈ സേന സുരക്ഷ ഒരുക്കുന്നു. ആണവനിലയങ്ങള്‍, ബഹിരാകാശ ഗവേഷണശാലകള്‍, റിഫൈനറികള്‍, തുറമുഖങ്ങള്‍, സ്റ്റീല്‍ പ്ലാന്റുകള്‍, ഹൈഡ്രോളിക് തെര്‍മല്‍ പവര്‍ പ്ലാന്റുകള്‍, കറന്‍സി അച്ചടിശാലകള്‍, വിമാനത്താവളങ്ങള്‍ എന്നിവയ്ക്ക് പുറമേ സ്വകാര്യ സംരംഭകര്‍ക്കും സര്‍ക്കാര്‍ അനുമതിയോടെ കണ്‍സള്‍ട്ടന്‍സി സേവനവും ഈ സേന ചെയ്യുന്നു. ടിസ്‌കോ, സെബി, ഒറീസ്സ മൈനിംഗ് കമ്പനി, ബംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി എന്നിങ്ങനെ.

ജനാധിപത്യ സ്വഭാവമുള്ള അമൂല്യസേന എന്നാണ് സി ഐ എസ് എഫ് ആദ്യഘടത്തില്‍ അറിയപ്പെട്ടിരുന്നത്. 1999 ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സ് ഫ്ലൈറ്റ് 814 ഹൈജാക്കിങ് സംഭവത്തോടെയാണ് എയര്‍പോര്‍ട്ട് സുരക്ഷ സി ഐ എസ് എഫിന് വിടണമെന്ന ആശയം ഉയര്‍ന്നത്. 2001 ആകുമ്പോഴേക്കും ഇത് പ്രാബല്യത്തിലായി.

ജയ്പൂര്‍ ആയിരുന്നു ഈ സുരക്ഷാ സേനയുടെ നിയന്ത്രണത്തില്‍ വന്ന ആദ്യ വിമാനത്താവളം. ഇന്ന് രാജ്യത്തെ 59 അന്താരാഷ്ട്ര, ആഭ്യന്തര വിമാനതാവലങ്ങളില്‍ ഇത് വ്യാപിച്ചുകിടക്കുന്നു. അവശ്യ സന്ദര്‍ഭങ്ങളില്‍ ആകാശ, കടല്‍ യാത്രകളുടെ സുരക്ഷാചുമതലയും സംസ്ഥാനങ്ങളുടെ ലോ ആന്‍ഡ് ഓര്‍ഡര്‍ ചുമതലയും നിര്‍വഹിക്കാനായി ബറ്റാലിയന്‍ ഉണ്ട്.

സുരക്ഷാകാര്യങ്ങളില്‍ വിട്ടുവീഴ്ചകള്‍ പാടില്ലെങ്കിലും കരിപ്പൂരില്‍ സംഭവിച്ചതുപോലുള്ള ഈഗോ ക്ലാഷുകല്‍ നമ്മുടെ ആംഭ്യന്തര സുരക്ഷയുടെ ഭാഗമായുള്ള വിമാനതാവളങ്ങളില്‍ വര്‍ധിച്ചുവരുന്നു എന്നത് ആശങ്കയുണര്‍ത്തുന്നു. സുരക്ഷാ ജീവനക്കാരും എയര്‍പോര്‍ട്ട് ജീവനക്കാരും തമ്മിലുള്ള ഏകോപനവും ആശയവിനിമയവും ഇല്ലാതാകുന്നതും വലിയ ആശങ്ക സൃഷ്ടിക്കുന്നു.

കേരളത്തിലെ പ്രമുഖ വിമാനത്താവളത്തില്‍ സി ഐ എസ് എഫ് കമാണ്ടണ്‍ഡിനെ ഭയക്കുന്ന ഒരു എയര്‍പോര്‍ട്ട് ഡയരക്ടര്‍ ഉണ്ട് എന്ന് കരിപ്പൂര്‍ സംഭവങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ക്കിടയില്‍ ചര്‍ച്ചകളില്‍ വന്നു. ഇതും ലജ്ജിപ്പിക്കുന്ന സംഗതിയായി അവശേഷിക്കുന്നു (ചിത്രം കടപ്പാട്: CISF വെബ്ബ്‌സൈറ്റ്).
 

Other News in this section
എരിവും പുളിയും
തമ്മില്‍ ഭേദം തൊമ്മന്‍ ആണെന്ന് ജനം തിരിച്ചറിയും. എ.കെ.ആന്റണി ' തമ്മില്‍ ഭേദം ഞമ്മ ' എന്നു പറഞ്ഞ് ഒടുവില്‍ വിമാനത്തില്‍ വരുമോ! .......................................................................................................................... മൂന്നാറില്‍ എസ്.രാജന്ദ്രന്‍ എം.എല്‍.എയെ ചെരുപ്പുകളും കല്ലുകളുമായി സമരക്കാര്‍ ഓടിച്ചുവിട്ടു. വാര്‍ത്ത താടിക്കു തീപിടിക്കുമ്പോള്‍ ബീഡി കത്തിക്കുന്നവര്‍ക്കുള്ള മുന്നറിയിപ്പ്. ......................................................................................................................... വര്‍ഗീയവത്ക്കണ ..

Latest news

- -