ഒരു വര്‍ഷത്തെ ബി.ജെ.പി സര്‍ക്കാരിന്റെ ഭരണം ഇന്ത്യക്കാരന്റെ പ്രതിഛായ തന്നെ മാറ്റിയെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന വീണ്ടും വിവാദമായിരിക്കുകയാണ്. നേരത്തേ ഇന്ത്യയില്‍ ജനിച്ചുവെന്നതില്‍ ലജ്ജിച്ചവരായിരുന്നു പ്രവാസി ഇന്ത്യക്കാര്‍. ഇന്ന് ഇന്ത്യയെ പ്രതിനിധീകരിക്കുന്നുവെന്നതില്‍ നിങ്ങള്‍ അഭിമാനം കൊള്ളുന്നു- മോദി ചൈനയിലെ ഷാങ്ഹായിയില്‍ നടത്തിയ ഈ പരാമര്‍ശമാണ് വിവാദമായത്. പ്രസ്താവനക്കെതിരെ ModiInsultsIndia എന്ന ഹാഷ് ടാഗില്‍ ട്വിറ്ററില്‍ നിരവധി പ്രതികരണങ്ങളാണ് ഉയര്‍ന്നുകൊണ്ടിരിക്കുന്നത്.
മോദിസര്‍ക്കാര്‍ അധികാരത്തില്‍ വരുന്നതുവരെ ഇന്ത്യക്കാര്‍ ലജ്ജിച്ചു ജീവിച്ചവരായിരുന്നുവെന്ന അഭിപ്രായപ്രകടനത്തോട് യോജിക്കുന്നുണ്ടോ? നിങ്ങള്‍ക്കും പ്രതികരിക്കാം..