മാധ്യമങ്ങള്‍ വിലക്കിയാല്‍ സോഷ്യല്‍മീഡിയയുണ്ടെന്ന് മാര്‍ക്കേണ്ഡേയ കട്ജു
മാധ്യമപ്രവര്‍ത്തകരെ പ്രെസ്റ്റിറ്റിയൂട്ടുകളെന്ന് വിളിച്ചതില്‍ പ്രതിഷേധിച്ച് തനിക്ക് വിലക്കേര്‍പ്പെടുത്തിയാല്‍ അഭിപ്രായം പ്രകടിപ്പിക്കാന്‍ ഫെയ്‌സ്ബുക്കും, ട്വിറ്ററും, ബ്ലോഗുമടങ്ങുന്ന സോഷ്യല്‍മീഡിയയുണ്ടെന്ന് മുന്‍ പ്രസ്‌കൗണ്‍സില്‍ ചെയര്‍മാനും സുപ്രീംകോടതി ജഡ്ജിയുമായിരുന്ന മാര്‍ക്കണ്ഡേയ കട്ജു. വിദേശകാര്യ സഹമന്ത്രി വി.കെ സിങ് മാധ്യമപ്രവര്‍ത്തകരെ പ്രെസ്റ്റിറ്റിയൂട്ടുകളെന്ന് വിളിച്ചതിനെ കട്ജു പിന്തുണച്ചിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മാധ്യമങ്ങള്‍ തന്നെ ബഹിഷ്‌കരിക്കുന്നത്. ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും അത്തരക്കാരാണെന്നാണ് തന്റെ അനുഭവമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഭൂരിപക്ഷം മാധ്യമപ്രവര്‍ത്തകരും തന്നെ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചതായി അറിഞ്ഞു. തന്റെ അഭിപ്രായങ്ങളും തന്നെക്കുറിച്ചുള്ള ഒരു കാര്യവും പ്രസിദ്ധീകരിക്കില്ലെന്നാണ് തീരുമാനം. ഫെയ്‌സ്ബുക്കിലും ബ്ലോഗിലും വി.കെ സിങിനെ പിന്തുണച്ചിട്ടുണ്ട്. പി.സായ്‌നാഥ്, അന്തരിച്ച വിനോദ് മേത്ത, കരണ്‍ ഥാപ്പര്‍, എന്‍.റാം തുടങ്ങിയ ധര്‍മ്മിഷ്ഠരായ മാധ്യമപ്രവര്‍ത്തരെ പരാമര്‍ശിച്ച ശേഷമാണ് അങ്ങനെ പറഞ്ഞത്. സത്യത്തില്‍ ഇന്ത്യയിലെ മാധ്യമപ്രവര്‍ത്തകരില്‍ ബഹുഭൂരിപക്ഷവും പ്രെസ്റ്റിറ്റിയൂട്ടുകളാണെന്നാണ് പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയിലെ അനുഭവം തനിക്ക് കാണിച്ചുതന്നത്.
തന്നെ ബഹിഷ്‌കരിക്കാനുള്ള മാധ്യമപ്രവര്‍ത്തകരുടെ തീരുമാനം സ്വാഗതം ചെയ്യുന്നു. താന്‍ പ്രശസ്തിയോ പ്രചാരണമോ ആഗ്രഹിക്കുന്നയാളല്ലെന്ന് ആവര്‍ത്തിച്ച് പറയുന്നു. അതുകൊണ്ടുതന്നെ അത്തരം അസംബന്ധമായ ബഹിഷ്‌കരണങ്ങള്‍ തന്നെ ബാധിക്കുകയുമില്ല. എന്നാല്‍ എന്റെ ആശയങ്ങള്‍ക്ക് പ്രചാരണം ആവശ്യമാണ്. കാരണം അത് രാജ്യതാത്പര്യത്തിനുവേണ്ടിയുള്ളതാണ്. തന്റെ ആശയങ്ങള്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നില്ലെങ്കില്‍ തനിക്ക് അവ പ്രസിദ്ധപ്പെടുത്താന്‍ സോഷ്യല്‍മീഡിയയുണ്ട്-കട്ജു വിശദീകരിക്കുന്നു.
മാര്‍ക്കണ്ഡേയ കട്ജു പറഞ്ഞതിനോട് നിങ്ങള്‍ യോജിക്കുന്നുണ്ടോ? ഇവിടെ പ്രതികരിക്കാം ...
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം