കേരളമനസാക്ഷിക്ക് മേല്‍ വീണ കറയായിരുന്നു കേശവേന്ദ്രകുമാര്‍ എന്ന ഐ.എ.എസ്.ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഒഴിച്ച കരിഓയില്‍. കരിഓയില്‍ കേസ് പിന്‍വലിക്കാന്‍ നീക്കംനടക്കുമ്പോഴും, പൊതുസമൂഹത്തില്‍നിന്നുയര്‍ന്ന പ്രതിഷേധത്തിന്റെ പശ്ചാത്തലത്തില്‍ കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങുമ്പോഴും കേശവേന്ദ്രകുമാര്‍ തിരക്കിലാണ്. വയനാട്ടിലെ ആദിവാസികളുടെ സങ്കടങ്ങള്‍ക്കൊപ്പം കൈപ്പിടിച്ച് നടക്കാനുള്ള തിരക്കില്‍
കേശവന്ദ്രകുമാന്‍ എന്ന ഐ.എ.എസുകാരന്‍ ഇവിടെയുണ്ട്. ഇങ്ങ് വയനാട്ടിലെ ഭരണസാരഥ്യത്തില്‍, ഒരു വിവാദത്തിനും ചെവി നല്‍കാതെ, നാടിന്റെ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം കാണാനുള്ള നടപടികളില്‍ തിരക്കൊഴിയാതെ.
കേരളത്തിന് ഏറ്റവും അപമാനമായി മാറിയ ആ സംഭവങ്ങള്‍ക്ക് ശേഷം, ഇപ്പോള്‍ വീണ്ടും അതിനേക്കാള്‍ അപമാനകരമായ രീതിയില്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചപ്പോഴും, പിന്നീട് തീരുമാനം മാറ്റുമ്പോഴും അതിനോടൊന്നും കേശവേന്ദ്രകുമാറിന് പ്രതികരണമില്ല, പ്രതിഷേധവുമില്ല.
കേരളത്തിന്റെ മലീമസമാകുന്ന പൊതുബോധത്തിന് ഇനിയും സദാചാരത്തിന്റെ വലിയ പാഠങ്ങള്‍ പഠിക്കാനുണ്ട് എന്ന മറുപടി തന്നെയാണ് ഈ മൗനത്തില്‍ നിന്നും വായിച്ചെടുക്കാന്‍ കഴിയുക. രാഷ്ട്രീയ സമരചരിത്രത്തില്‍ കളങ്കമേറ്റുവാങ്ങിയ ഈ അധ്യായങ്ങള്‍ ഒടുവില്‍ തേയ്ച്ചു മായ്ച്ചു കളയാന്‍ ആരൊക്കെ ശ്രമിക്കുമ്പോഴും നിസ്സാരമായ മാഞ്ഞു പോകുന്നതേയില്ല ആ കറുത്തപാടുകള്‍.
ഹയര്‍സെക്കന്‍ഡറി ഡയറക്ടര്‍ എന്ന പദവിയില്‍നിന്ന് ഒടുവില്‍ ഒരു നിര്‍ബന്ധിത സ്ഥലമാറ്റംപോലെ വയനാട്ടിലേക്ക് ജില്ലാ കളക്ടറായി എത്തുമ്പോള്‍, വയനാട്ടുകാര്‍ വളരെ താല്‍പ്പര്യത്തോടെയാണ് കേശവേന്ദ്രകുമാറിനെ സ്വീകരിച്ചത്. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ പൂച്ചെണ്ട് നല്‍കി വയനാട്ടിലേക്ക് സ്വാഗതം ചെയ്തു.
ഇനിയും നഷ്ടമാകാത്ത ഉള്‍ക്കാഴ്ചകള്‍ മനസ്സില്‍ സൂക്ഷിക്കുന്ന മറുനാട്ടുകാരനായ ഈ സിവില്‍ സര്‍വ്വീസുകാരന്‍ ഇന്ന് വയനാടിനോട് ഏറെ ഇണങ്ങി ചേര്‍ന്നിരിക്കുന്നു. ആദിവാസികള്‍ തിങ്ങിപാര്‍ക്കുന്ന നാട്. കര്‍ഷകര്‍ ആത്മഹത്യ ചെയ്യുന്ന നാട്. ഖനനമാഫിയകള്‍ നോട്ടമിട്ടൊരു നാട്. സമകാലിക വയനാടിന്റെ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ മറ്റു ഐ. എ. എസ്സുകാര്‍ വിസമ്മിതിച്ചപ്പോഴും കേശവേന്ദ്രകുമാര്‍ വ്യത്യസ്തനായി.
കോളനിമിത്രം
വയനാട്ടിലെ ആദിവാസി കോളനികളുടെ ദുരവസ്ഥകള്‍ എന്നും പരിതാപകരമായിരുന്നു. കോടിക്കണക്കിന് രൂപ ഈ മേഖലയില്‍ ചെലവഴിക്കുമ്പോഴും ആദിവാസികളുടെ വീടുകള്‍ ജീര്‍ണ്ണാവസ്ഥയില്‍ തന്നെ നില്‍ക്കുന്നു. ഫണ്ട് ചെലവഴിച്ചതിന്റെ കണക്കുകള്‍ സര്‍ക്കാര്‍ രേഖയില്‍ മാത്രം കുന്നുകൂടി.
ഇക്കാരണങ്ങളാലാണ് ജില്ലയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു കള്കടര്‍ മാസംതോറും ആദിവാസികളുടെ ദുരിതങ്ങളറിയാന്‍ കോളനികളിലേക്ക് നേരിട്ട് ചെല്ലുന്ന 'കോളനിമിത്രം' എന്ന പരിപാടിക്ക് ആവേശകരമായ സ്വീകരണം ലഭിച്ചത്. നാല് ഘട്ടങ്ങള്‍ പിന്നിട്ട പദ്ധതി ഒട്ടേറെ മാറ്റങ്ങള്‍ക്ക് തുടക്കമിട്ട് കഴിഞ്ഞു.
അകല്‍ച്ചകളില്ലാതെ ആദിവാസികള്‍ സങ്കടങ്ങള്‍ കളക്ടറുടെ കൈപിടിച്ചു പറയുന്നു. കേള്‍ക്കാനുള്ള സൗമനസ്യം മാത്രമല്ല എല്ലാം ശരിയാക്കി നല്‍കാമെന്ന കള്കടര്‍ നല്‍കുന്ന ഉറപ്പുകൂടിയാണ് ഈ ആത്മബന്ധത്തില്‍ നിന്നും ഉടലെടുക്കുന്നത്.
ദുരിതജീവിതത്തിന്റെ ദയനീയ കാഴ്ചകള്‍ വീര്‍പ്പുമുട്ടിക്കുന്ന തിരുനെല്ലിയിലും സുഗന്ധഗിരിയിലുമെല്ലാം ഇനിയുള്ള പദ്ധതികള്‍ കളക്ടര്‍ നല്‍കുന്ന നിര്‍ദ്ദേശത്തിലും മേല്‍നോട്ടത്തിലുമായിരിക്കും. ചൂഷിതരാകുന്ന ആദിവാസികള്‍ക്കായി കള്കടര്‍ എന്ന നിലയില്‍ കേശവേന്ദ്രകുമാര്‍ ഏറ്റെടുക്കുന്ന ഈ കര്‍മ്മങ്ങള്‍ക്കും മണ്ണിന്റെ മക്കളുടെ കടപ്പാടുകളും വരുംകാലം ഓര്‍ക്കും.
അഞ്ചു വര്‍ഷത്തിലധികമായി അക്കൗണ്ടില്‍ വിശ്രമിക്കുകയായിരുന്നു ആദിവാസികള്‍ക്കുവേണ്ടി ഭൂമി വാങ്ങാന്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ചുകോടി രൂപ. തൊട്ടാല്‍ കൈപൊള്ളുമെന്ന കാരണത്താല്‍ മാതമാണ് മുന്‍ കള്കടര്‍മാര്‍ ഈ ഉത്തരവാദിത്തം ഏറ്റെടുക്കാത്തത്.
വയനാട്ടില്‍ ആദിവാസികള്‍ക്കായി ഭൂമി വാങ്ങി നല്‍കുന്നതിനുള്ള പദ്ധതി ഇപ്പോള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപ്പിലാവുന്നു. രാഷ്ട്രീയമായ കുതതന്ത്രങ്ങള്‍ക്കപ്പുറം ഈ പദ്ധതി ലക്ഷ്യത്തിലെത്തിക്കാനുള്ള കളക്ടറുടെ പരിശ്രമങ്ങള്‍ക്ക് ആരും നൂറില്‍ നൂറ് മാര്‍ക്ക് നല്‍കും.
മനപാഠമാക്കേണ്ട പാഠപുസ്തകം
ഇന്ദിരാഗാന്ധി ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ ചരിത്രത്തില്‍ ഐ. എ. എസ്സ്. നേടിയ ഒരോയൊരു വിദ്യാര്‍ത്ഥി. ബീഹാരിലെ ഗ്രാമീണതലത്തില്‍ നിന്ന് പഠിക്കാനുള്ള ഊര്‍ജ്ജവുമായി ഇതുവരെയുള്ള സിവില്‍ സര്‍വീസ് സങ്കപ്പത്തെ തിരുത്തെയഴുതിയ മിടുക്കനായ പഠിതാവ്. ഒരേസമയം പതിനായിരങ്ങള്‍ക്ക് പ്രതീക്ഷകള്‍ നല്‍കുന്ന മാതൃക. ഇങ്ങനെയാക്കെയാണ് കേശവന്ദ്രകുമാറിനെ കാണേണ്ടത്.
റെയില്‍വെയുടെ ടിക്കറ്റ് ബുക്കിങ്ങ് കൗണ്ടറില്‍ നിന്ന് ഇരുപത്തിരണ്ടാം വയസ്സില്‍ സിവില്‍ സര്‍വ്വീസിലെ നാല്‍പ്പത്തിയൊന്നാം റാങ്കുകാരനാകുമ്പോള്‍ ഇതുതന്നെയാണ് ഏറ്റവും മഹത്തരമായ വിജയമെന്ന് ഇന്‌ഗോ പറഞ്ഞു.
ഏറ്റവും ചുരുങ്ങിയ പ്രായത്തില്‍തന്നെ കേരളത്തിന്റെ അഡ്മിനിസ്ട്രറ്റീവ് തലത്തിലെത്തിയപ്പോഴും ഈ കരിഓയിലില്‍ അധിഷേപിപ്പിക്കപ്പെടാനായിരുന്നു കേശവേന്ദ്രകുമാറിന്റെ വിധി.
കാണുക -