എന്റെ സൂഹ്യത്ത് പ്രഗത്ഭനും പ്രശസ്തനുമാണ്. ബുദ്ധിമാനാണ്. ഒരു മാതിരി സഹയാത്രികനായി ആരെയും പിണക്കാതെ നില്‍ക്കുന്നതു കാരണം കേരളത്തില്‍ വലതുമുന്നണി ഭരിക്കുമ്പോഴും ഇടതു മുന്നണി ഭരിക്കുമ്പോഴും അദ്ദേഹത്തിന് ഉന്നതസ്ഥാനം ലഭിക്കും. തികഞ്ഞ മതേതരത്വവും സോഷ്യലിസവും ഗാന്ധിസവും പരിസ്ഥിതിസംരക്ഷണവും ഹിന്ദു തീവ്രവാദത്തിനെതിരെ കടുത്ത നിലപാടും എല്ലാം വേണ്ടപോലെ കാട്ടാനറിയാം. പൊതുവെ കേരളത്തിലെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്ക് തങ്ങളുടെ വിശാലഹ്യദയം കാട്ടി എക്കാലത്തും ചുമതലകള്‍ ഏല്‍പ്പിക്കാവുന്ന റെഡിമേയ്ഡ് സ്വതന്ത്രചിന്താ സാധനം.
വയസ്സായി ആരോഗ്യം തീരെ നശിക്കുമ്പോഴേക്കും കുറഞ്ഞത് ഒരു ഗവര്‍ണറെങ്കിലുമാകണം. പിന്നെ കൊള്ളാവുന്ന ഭാരതരത്‌നം ഇല്ലെങ്കില്‍ ഒരു പദ്മവിഭൂഷന്‍ എങ്കിലും സംഘടിപ്പിച്ച് മരിക്കണം. ഇത്രയേയുള്ളു ആഗ്രഹം.
അദ്ദേഹം സ്വകാര്യ ദു:ഖങ്ങള്‍ എന്നോട് പങ്കിടാറാണ് പതിവ്.
രണ്‍ു ദിവസം മുമ്പ് കണ്‍ു.
വര്‍മ്മാജി. ഐയാം അപ്‌സെറ്റ്.
എന്താ ?
നരേന്ദ്രമോദിയുടെ പോക്കു കണ്ടോ ?
അദ്ദേഹം പ്രശ്‌നം ബൗദ്ധികമായി വിവരിച്ചു.
ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായി ഗാന്ധി-നെഹ്‌റു കുടുംബത്തിന്റെ കൈപ്പിടിയിലമര്‍ന്നിരുന്ന ജനാധിപത്യശൈലിക്കു മാറ്റം വരുത്തി ഒരു രാഷ്ട്രീയപ്പാര്‍ട്ടി ലോകസഭയില്‍ സ്വന്തമായി ഭൂരിപക്ഷം നേടി ഭരണത്തിലെത്തി. ഇത് പക്ഷെ ഒരു പാര്‍ട്ടിയുടെ അംഗീകാരം അല്ല. പ്രത്യുത ഒരു വ്യക്തിയുടെ അംഗീകാരമായിരുന്നു. ഭാരതീയജനതാ പാര്‍ട്ടിക്കായിരുന്നില്ല വോട്ട്. അത് നരേന്ദ്രമോദി എന്ന വെറും സാധാരണക്കാരനായ ചായക്കടക്കാരന്റെ മകനില്‍, അദ്ദേഹത്തിന്റെ ഒരു ദശകത്തിലേറെ താന്‍ ഗുജറാത്ത് സംസ്ഥാനത്ത് മുഖ്യമന്ത്രിയായി കാട്ടിയ ഭരണപാടവത്തിനും വികസനത്തിനും ലഭിച്ച അഭൂതപൂര്‍വമായ അംഗീകാരമായിരുന്നു.

ഒറ്റയടിക്ക് അദ്വാനിജിയെപ്പോലും നിരായുധനാക്കി ബി ജെ പി യിലൂടെ ഇന്ത്യയുടെ അരാഷ്ട്രീയ ജനനേത്യത്വം മോദിജി കൈയടക്കിയതിനു പിന്നില്‍ എന്താണ് രഹസ്യം? യോഗയും പരിവേഷവും കോര്‍പ്പറേറ്റ് സംവിധാനവും മീഡിയോ സൗഹ്യദവും സ്വന്തം അച്ചടക്കവും മണ്ണിനെയും മനുഷ്യനെയും മനസ്സിലാക്കാനുള്ള പ്രാഗദ്ഭ്യവും ദീര്‍ഘവീക്ഷണശേഷിയും ബുദ്ധിവൈഭവവും സാമ്പത്തികസ്രോതസ്സും മോദിജിക്കുണ്‍്. പക്ഷെ മോദിജിയെക്കാള്‍ ഇതെല്ലാമും അതിനപ്പുറം കുടുംബപാരമ്പര്യം കൂടിയുള്ള എത്രയോ മഹാന്മാരും മഹതികളുമുണ്‍് നമുക്ക്. പക്ഷെ ആര്‍ക്കെങ്കിലും ഇവ്വിധം ജനനായകനാകാന്‍ കഴിഞ്ഞോ ?
ഒരു റിയല്‍ ജനാധിപത്യസംവിധാനത്തിലേക്ക് നാം ഇന്നു വരെയും എത്തിയിട്ടില്ല. ഉത്തര്‍പ്രദേശില്‍ തൂത്തുവാരി ജയിച്ച ബി ജെ പിക്ക് ഏഴു സീറ്റിലാണ് പരാജയം നേരിട്ടത്. കോണ്‍ഗ്രസ്സിലെ ഗാന്ധികുടുംബത്തിന്റെ രണ്ടും, മുലായം സിംഗ്
കുടുംബത്തിന്റെ അഞ്ചും. കുടംബാധിപത്യം രാജഭരണത്തിന്റെ ശേഷിപ്പാണ്. അതില്‍ നിന്ന് മോചനം നേടാന്‍ തെക്കനേഷ്യയിലെ മറ്റു കൊളോണിയല്‍ മോചിത രാഷ്ട്രങ്ങളിലും ചലനങ്ങള്‍ ശക്തമാകുന്നുണ്‍്. പാകിസ്താനും ബംഗ്ലാദേശും മ്യാന്‍മറും
ശ്രീലങ്കയും ഇന്തോനേഷ്യയും തായ്‌ലന്റും ഫിലിപ്പൈന്‍സും എല്ലായിടത്തും. വിവിധ തരത്തിലാണെന്നേയുള്ളു.
വ്യക്തികേന്ദ്രീക്യതമായ ഒരു നേത്യത്വശൈലിയിലേക്ക് മാറുക എന്നത് ലോകമെമ്പാടും ജനാധിപത്യത്തിന് ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ സംഭവിച്ചു കൊണ്‍ിരിക്കുന്ന ഒരു സ്വഭാവമാണ്. അമേരിക്കയിലും റഷ്യയിലും ചൈനയിലും ബ്രസീലിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും ദക്ഷിണാഫ്രിക്കയിലും എല്ലാം സൂക്ഷ്മമായി നോക്കൂ. എല്ലായിടവും വ്യക്തിപ്രാഭവം പാര്‍ട്ടികളുടെ കൂട്ടു നേത്യത്വത്തെ മറി കടന്നു. ഇന്ത്യ ഇതില്‍ പിന്നാലെ ആയിരുന്നു. ഇവിടെ രാജകുടുംബങ്ങളായിരുന്നു ഭരിച്ചിരുന്നത്. പക്ഷെ ഈ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ വ്യക്തികള്‍ മുന്നിലെത്തി. ജയലളിതയും, മമതാ ബാനര്‍ജിയും, പട്‌നായിക്കും, തങ്ങളുടെ തട്ടകങ്ങളില്‍ അജയ്യരായിരുന്നു. ഇന്ത്യന്‍ പാര്‍ലമെന്റില്‍ കുടുംബാധിപത്യത്തെ വെല്ലുവിളിക്കാന്‍ ഒരു വ്യക്തിയും ഇന്നു വരെ ഉയര്‍ന്നിരുന്നില്ല. ഇപ്പോള്‍ നരേന്ദ്രമോദി വന്നു.
തന്നെ വിജയിപ്പിച്ച വഡോദരയിലെ വോട്ടറന്മാരെ അഭിസംബോധനചെയ്ത് നടത്തിയ നന്ദി പ്രസംഗത്തില്‍ നരേന്ദ്ര മോദി തന്റെ അതിമനോഹരമായ ഹിന്ദി ഗുജറാത്തി ഇംഗ്ലീഷ് മിക്‌സ്ഡ് വാക്കുകളില്‍ പറഞ്ഞു.
നമ്മുടെ രണ്ടും രണ്ടരയും വയസ്സായ കുഞ്ഞുങ്ങളില്ലേ, അവര്‍ സെല്‍ഫോണിലും ഐ പാഡിലും വിരലമര്‍ത്തി ചില ചിത്രങ്ങളും ശബ്ദങ്ങളും നിറങ്ങളും കൊണ്ടു വരുന്നത് കണ്‍ിട്ടില്ലേ ? അത് ആ കുഞ്ഞുങ്ങളുടെ സ്വപ്നങ്ങളാണ്. അവര്‍ പതിനെട്ടു വയസ്സാകുമ്പോഴേക്കും അവരുടെ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുള്ള അടിസ്ഥാനസൗകര്യം നാം ഉണ്ടാക്കിക്കൊടുക്കണം.
സുഹ്യത്തിന്റെ ദു:ഖം എനിക്കു മനസ്സിലായി.
വര്‍മ്മാജി ഇത് നമുക്ക് ബുദ്ധിയുള്ളവര്‍ക്ക് ഒരു മുന്നറിയിപ്പാണ്. രണ്ടു വയസ്സുകാരന്‍ കുഞ്ഞ് പതിനെട്ടു വയസ്സാകാന്‍ പതിനാറു കൊല്ലം വേണം. മൂന്നു തെരഞ്ഞെടുപ്പ്. ഈ മോദിയുടെ പോക്കു കണ്ടാല്‍ അക്കാലമത്രയും അദ്ദേഹം ഭരിക്കുമെന്ന് തീര്‍ച്ചയാണ്. അങ്ങിനെ വരുമ്പോള്‍ നമ്മളൊക്കെ എന്തു ചെയ്യും ?
എന്നു വച്ചാല്‍ ?
മോദി മനുഷ്യപ്പറ്റില്ലാത്ത ക്രൂരനായ ഹിന്ദു തീവ്രവാദിയാണെന്നും അദ്ദേഹം വന്നാല്‍ മറ്റു മതക്കാരുടെ ജീവനും സ്വത്തും അപകടത്തിലാകുമെന്നും പിന്നെ നമ്മള്‍ ജീവിച്ചിരുന്നിട്ടു കാര്യമില്ലെന്നും വരെ പ്രസംഗിച്ചു നടന്നവനാണ് ഞാന്‍. ഇനിയിപ്പം ?
ഞാന്‍ സമാധാനിപ്പിച്ചു.
ഇത് ഇന്ന് കേരളത്തിലെ എല്ലാ മതേതരരാഷ്ട്രീയക്കാരും നേരിടുന്ന മാനസികസമ്മര്‍ദ്ദമാണ്. പലരും അവരവരുടേതായ രീതിയില്‍ മോദിജിയെ സോപ്പിടാന്‍ തുടങ്ങിക്കഴിഞ്ഞു. താങ്കളും ശ്രമിക്കൂ. വിജയിക്കൂം. താങ്കളുടെ സേവനം ജനത്തിന് വേണം. അത് മോദിജിയെ മനസ്സിലാക്കിക്കൂ.
പക്ഷെ ഈ ഹിന്ദുത്വം! മതം, ജാതി. ഞാന്‍ ആ ചിന്തകള്‍ക്കതീതനാണ്. അറിയാമല്ലോ. അപ്പോള്‍ ഞാനെങ്ങിനെ ഇപ്പോള്‍ ഒരു തീവ്രവാദിയുമായി പൊരുത്തപ്പെടും.
എനിക്കു സുഹ്യത്തിന്റെ അന്തസ്സംഘര്‍ഷം മനസ്സിലായി. പറഞ്ഞു.
നോക്കൂ. നമ്മള്‍ ജാതി മതം ഇല്ല എന്നു പറഞ്ഞാലും നമ്മള്‍ ജനിച്ചപ്പോള്‍ നമുക്കൊരു ജാതി കിട്ടിയില്ലേ? ഇപ്പോള്‍ നിങ്ങള്‍ ഏതു ജാതിയാ? നായര്‍. ഓകെ. മോദിയോ ? വാണിയന്‍. ഓകെ ? നിങ്ങള്‍ ഹിന്ദുവാണ്. ഓകെ. മോദിയും ഹിന്ദുവാണ്. ഓകെ. നിങ്ങള്‍ ഇന്ത്യക്കാരനാണ്. മോദിയോ? അദ്ദേഹവും ഇന്ത്യക്കാരനാണ്. അദ്ദേഹം അമേരിക്കയോടും ചൈനയോടും സമാനബന്ധം വേണമെന്ന ചിന്താഗതിക്കാരനാണ്. നിങ്ങളും ഗ്ലോബലാണ്. അപ്പോള്‍ ശരിക്കും നിങ്ങള്‍ ഒരേതരം വിശ്വാസികളാണ്. ഇന്ത്യന്‍സ്. നിങ്ങള്‍ സമാനമനസ്‌ക്കരാണ്. നായരെയും വാണിയനെയും പോലെ ഹിന്ദുവും ഒരു പ്രശ്‌നമാകേണ്ട. ഒരു മനസ്സാക്ഷിക്കുത്തുമില്ലാതെ മുന്നോട്ടു പോകൂ.
അദ്ദേഹം ചിന്താമഗ്നനായാണ് പോയത്.
മീഡിയായെ കൈയിലെടുക്കാന്‍ എല്ലാ വിദ്യകളുമറിയാവുന്ന അദ്ദേഹത്തിന്റെ ലേഖനം ഇന്ന് പത്രത്തില്‍ കണ്ടു.
കേരളത്തിലെ ഏറ്റവും പ്രധാന പ്രശ്‌നം വികസനരംഗത്തെ മാന്ദ്യമാണ്. അതിനുള്ള പരിഹാരം അക്കമിട്ട് പത്തെണ്ണം അദ്ദേഹം വിവരിച്ചിരിക്കുന്നു.
ഞാന്‍ ലേഖനം കണ്ട് അഭിനന്ദനം അറിയിച്ചപ്പോള്‍ സുഹ്യത്ത് ചോദിച്ചു.
വര്‍മ്മാജി, ഈ മലയാളം പേപ്പറിന്റെ കട്ടിംഗ്‌സ് ട്രാന്‍സ്ലേറ്റു ചെയ്ത് പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ മോദിജിയുടെ പക്കലും സംവിധാനം കാണും. ഇല്ലേ ?
ഷുവര്‍. പക്ഷെ റിസ്‌ക്കെടുക്കേണ്ട. ദില്ലിയിലെ ഇംഗ്ലീഷ് പത്രങ്ങളിലും നോക്കൂ. പിന്നെ ട്വിറ്ററാണ് ഇനി ബെസ്റ്റ്. ഒബാമാജി കഴിഞ്ഞാല്‍ മോദിജിയാണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ഫോളോവഴ്‌സുള്ള ട്വീറ്റര്‍.
സുഹ്യത്ത് ലേശം ചമ്മല്‍ പോലും കാട്ടാതെ പറഞ്ഞു.
ഞാനിന്നലെ ട്വിറ്ററില്‍ അക്കൗണ്ടു തുറന്നു.
ഇനി പേടിക്കേണ്ട. നാം സുരക്ഷിതരാണ്. നമുക്കു സുഹ്യത്തിന്റെ ജനസേവനം അഭംഗുരം ലഭിക്കും.