
ആണവോര്‍ജം ആയുധരൂപത്തില്‍ എങ്ങനെയിരിക്കുമെന്നതിന്റെ ഭീകരമായ ഉദാഹരണങ്ങളാണ് ഹിരോഷിമയും നാഗസ്‌ക്കിയും. ഭാഗ്യത്തിന് പിന്നീട് ഇന്നുവരെ ആണവായുധങ്ങളുടെ പരീക്ഷണസ്‌ഫോടനങ്ങളല്ലാതെ മനുഷ്യരുടെ മേല്‍ പരീക്ഷിക്കുന്ന സംഭവങ്ങളുണ്ടായില്ല. 1960-കള്‍ക്ക് ശേഷം ആണവശക്തി സമാധാനപരമായ ഊര്‍ജാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതാണ് നാം കണ്ടത്. പക്ഷേ, ജനലക്ഷങ്ങള്‍ക്ക് കുറഞ്ഞ ചിലവില്‍ വൈദ്യുതി നല്‍കാന്‍ സ്ഥാപിക്കപ്പെടുന്ന റിയാക്ടറുകളും ഹിരോഷിമയില്‍ പൊട്ടിയ ബോംബ് പോലെ ഭീകരമാകാം എന്നത് 1986-ല്‍ ലോകം കണ്ടു. അന്ന് ഒരു സോവിയറ്റ് റിപ്പബ്ലിക്കായിരുന്ന ഉക്രെയിന്റെ കിഴക്കന്‍ അതിര്‍ത്തിയിലുള്ള ചെര്‍ണോബൈലില്‍ സ്ഥാപിച്ച റിയാക്ടര്‍ പൊട്ടിത്തെറിച്ചു. ഒരിക്കല്‍ തിരക്കുപിടിച്ച പട്ടണമായിരുന്ന ചെര്‍ണോബൈല്‍ ഇന്ന് ഒരു പ്രേതനഗരമാണ്. ദുരന്തത്തെ പറ്റി ഒരനുസ്മരണത്തിന് ഇന്റര്‍നാഷണല്‍ ബിസിനസ് ടൈംസില്‍ വന്ന
ഈ സ്ലൈഡ് ഷോ കാണുക.