റിച്ചാഡ് സ്‌റ്റെംഗല്‍ ഇന്ന് ബരാക്ക് ഒബാമ ഭരണകൂടത്തിലെ അണ്ടര്‍ സെക്രട്ടറി ഓഫ് സ്‌റ്റേറ്റ് ആണ് നമ്മുടെ നാട്ടിലെ ഒരു കേന്ദ്ര സഹമന്ത്രിയോളം വരും അത്. അതിനു മുമ്പ് ലോകപ്രസിദ്ധ വാര്‍ത്താവാരികയായ ടൈമിന്റെ മാനേജിങ്ങ് എഡിറ്ററായിരുന്നു. അതിനും മുമ്പേ പ്രസിദ്ധനായ പത്രപ്രവര്‍ത്തകനുമായിരുന്നു. പക്ഷേ അദ്ദേഹത്തെ ശ്രദ്ധേയനാക്കുന്നത് അതൊന്നുമല്ല, നെല്‍സണ്‍ മണ്ടേലയുടെ പ്രസിദ്ധമായ ആത്മകഥ, ദ ലോങ്ങ് വാക്ക് ടു ഫ്രീഡം എഴുതാനും എഡിറ്റ് ചെയ്യാനും വേണ്ടി മണ്ടേലയോടൊപ്പം രണ്ട് വര്‍ഷം നിഴല്‍ പോലെ ജീവിച്ച മനുഷ്യനാണ് അദ്ദേഹം.
'മണ്ടേലയുടെ ഒപ്പം സമയം ചെലവഴിച്ച ആരും സമ്മതിക്കും അതൊരു വിശേഷ ആനുകൂല്യം മാത്രമല്ല വലിയൊരു ആനന്ദം കൂടിയാണെന്ന്. അദ്ദേഹത്തിന്റെ സാന്നിധ്യം തന്നെ ഒരു പ്രകാശമാണ്. നിങ്ങള്‍ക്ക് സ്വയം കുറച്ചുകൂടി ഉയരമുണ്ടെന്ന് തോന്നും, നിങ്ങള്‍ കുറച്ചുകൂടി വലിയവനാണെന്നും... ഞാനദ്ദേഹത്തെ സ്‌നേഹിച്ചു. എന്റെ ജീവിതത്തില്‍ സംഭവിച്ച പല നന്മകളുടെയും കാരണക്കാരന്‍ അദ്ദേഹമായിരുന്നു. പുസ്തകം പൂര്‍ത്തിയാക്കി അദ്ദേഹത്തോട് വിട പറഞ്ഞപ്പോള്‍ ജീവിതത്തില്‍ സൂര്യന്‍ അസ്തമിച്ചതു പോലെയാണെനിക്ക് തോന്നിയത്...' ഇങ്ങനെയാണ് സ്‌റ്റെംഗല്‍ ഒരിക്കല്‍ മണ്ടേലയെ പറ്റി പറഞ്ഞത്. മണ്ടേലയെ പറ്റിയുള്ള തന്റെ അനുഭവങ്ങള്‍ അദ്ദേഹം തുറന്നുപറയുന്ന അഭിമുഖം വായിക്കാന്‍