1920-കളിലും '30-കളിലും ചൈനയിലെ പതിനായിരക്കണക്കിന് ചെറുപ്പക്കാര്‍ തൊഴിലും സമൃദ്ധിയും തേടി പടിഞ്ഞാറന്‍ നാടുകളിലേക്ക് പോയി. അമേരിക്കയിലും യൂറോപ്പിലുമെല്ലാം ജോലി ചെയ്ത് ഉണ്ടാക്കിയ സമ്പത്ത് അവര്‍ ജന്മനാടുകളിലെത്തിച്ചു. പലരും ആ പണം കൊണ്ട് സ്വന്തം ഗ്രാമങ്ങളില്‍ ബഹുനിലസൗധങ്ങള്‍ പണിതു... പക്ഷേ, കാലക്രമേണ ജോലി മാത്രം തേടി വിദേശത്തേക്ക് പോയവര്‍ ആ നാടുകളിലെ കുടിയേറ്റക്കാരായി. 21-ാം നൂറ്റാണ്ടിലെ പാശ്ചാത്യ ചൈനീസ് വംശജന് ഈ ഗ്രാമങ്ങളെല്ലാം പൂര്‍വികരുടെ വേരുകളുള്ള പ്രദേശങ്ങള്‍ മാത്രമാണ്. നമ്മുട നാട്ടിലെ ഫ്ലാറ്റുകളെ അനുസ്മരിപ്പിക്കുന്ന ആ പഴയ വീടുകളെല്ലാം ഇന്ന് പ്രേതഭവനങ്ങളാണ്. അവര്‍ ജീവിച്ചിരുന്ന പ്രദേശങ്ങള്‍ വിജനഗ്രാമങ്ങളും. അതെ പറ്റി ഗ്ലോബല്‍ ടൈംസില്‍ പ്രത്യക്ഷപ്പെട്ട ഫീച്ചര്‍ വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.