
ഇന്ത്യയില്‍ സര്‍ക്കാര്‍ നിയന്ത്രണത്തില്‍ നടക്കുന്ന മിക്ക കാര്യങ്ങളുടെയും മുഖമുദ്ര കാര്യക്ഷമതയില്ലായ്മയാണ്. സ്‌ക്കൂളുകളോ ആസ്പത്രികളോ പൊതുവിതരണസ്ഥാപനങ്ങളോ പോലീസ് സ്‌റ്റേഷനുകളോ എന്തായാലും തഥൈവ. അഴിമതി, അലസത, ദുര്‍വ്യയം, കെടുകാര്യസ്ഥത ഇതൊക്കെയാണ് എല്ലായിടത്തും നിങ്ങളെ കാത്തിരിക്കുന്നത്.
പക്ഷേ, ഏത് നിമിഷവും സൂപ്പര്‍ പവര്‍ ആയി മാറിയേക്കുമെന്ന് അധികൃതര്‍ പറയുന്ന ഈ മൂന്നാം ലോകരാജ്യത്ത് സര്‍ക്കാര്‍ തന്നെ നടത്തുന്ന ഏറ്റവും വലിയ മാമാങ്കം അഥവാ തിരഞ്ഞെടുപ്പ് അവിശ്വസനീയമായ വിധത്തില്‍ കാര്യക്ഷമവും സത്യസന്ധവുമാണ്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യപ്രക്രിയ നടക്കുന്ന ഇന്ത്യയില്‍ ഏതാണ്ട് 82 കോടി പേരാണ് വോട്ടവകാശമുള്ളവര്‍. അവരില്‍ ഭൂരിഭാഗവും, ഏതാണ്ട് 70 ശതമാനം പേര്‍, വോട്ട് രേഖപ്പെടുത്തുകയും ചെയ്യും. ഭീമമായ ചിലവും കോംപ്ലിക്കേഷനുകളും എല്ലാം ഉണ്ടെങ്കിലും സംഭവം സുഗമമായി നടക്കുകയും ചെയ്യും. അമേരിക്കയിലും യൂറോപ്പിലുമൊക്കെ നടക്കുന്ന തിരഞ്ഞെടുപ്പുകളുടെ സ്റ്റാന്‍ഡേഡ് ഇന്ത്യയിലെ തിരഞ്ഞെടുപ്പിനുണ്ട്. എന്താണിതിന്റെ രഹസ്യം?
കൂടുതല്‍ അറിയാന്‍
ദ ഇക്കണോമിസ്റ്റില്‍
ഈ ലേഖനം വായിക്കുക.