അമേരിക്കന്‍ സംസ്ഥാനമായ വാഷിങ്ടണിലെ ഹാന്‍ഫോര്‍ഡില്‍ രഹസ്യമായ ഒരു ഫാക്ടറിയിലാണ് 1945-ല്‍ നാഗസാക്കിയില്‍ പ്രയോഗിച്ച ആണവ ബോംബിനു വേണ്ട പ്ലൂട്ടോണിയം നിര്‍മിച്ചത്. ആണവ ഇന്ധനശാലകള്‍ നിര്‍മിക്കാന്‍ 1943-ലാണ് രണ്ട് ചെറുപട്ടണങ്ങള്‍ നിലനിന്നിരുന്ന 1500-ലേറെ ചതുരശ്ര കിലോമീറ്റര്‍ സ്ഥലം ഗവണ്മന്റ് ബലമായി ഏറ്റെടുത്തത്. ലോകമഹായുദ്ധത്തിന് പിന്നാലെ യു.എസ്സ്.- യു.എസ്സ്.എസ്സ്.ആര്‍ ശീതയുദ്ധകാലത്ത് ഹാന്‍ഫോര്‍ഡില്‍ പിന്നെയും ആണവശാലകള്‍ ഉയര്‍ന്നു. സോവിയറ്റ് യൂനിയനില്‍ നിന്ന് ഒരിക്കലും ഉണ്ടാകാത്ത ആക്രമണത്തെ ചെറുക്കാനുള്ള ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ വേണ്ടി. പക്ഷേ 1980-കളുടെ അന്ത്യത്തില്‍ സോവിയറ്റ് യൂനിയന്‍ തകര്‍ന്നടിഞ്ഞതോടെ ഈ ന്യൂക്ലിയാര്‍ പ്ലാന്റുകളെല്ലാം പയ്യെ പ്രവര്‍ത്തനരഹിതമായി. ഇന്നവിടെ ആണവശാലകളില്ല, പഴയ ആണവശാലകള്‍ ബാക്കിയാക്കിയ അവശിഷ്ടങ്ങള്‍ മാത്രമേയുളളു - മാരക വികരണമുള്ള ഏതാണ്ട അഞ്ചര കോടി ബാരല്‍ ആണവ അവശിഷടങ്ങള്‍. ഇതെല്ലാം ഒരു നാള്‍ ഒരു ആണവ ബോംബ് പോലെ പൊട്ടിത്തെറിക്കുമെന്നാണ് പലരും ഭയക്കുന്നത്. അതെപ്പറ്റി ന്യൂസ്‌വീക്കില്‍ വന്ന ഫീച്ചര്‍ വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക