ലോകത്ത് ആദ്യമായി കമ്യൂണിസ്റ്റ് ഭരണം വന്ന രാജ്യമായ (സാമ്രാജ്യം) സോവിയറ്റ് യൂനിയന്‍ 1989-ല്‍ പൊളിഞ്ഞു. തൊട്ടുപിന്നാലെ കിഴക്കന്‍ യൂറോപ്പിലെ അവരുടെ ഉപഗ്രഹ കമ്യൂണിസ്്റ്റ് രാജ്യങ്ങളും. 1990-കളില്‍ കമ്യൂണിസ്റ്റ് ചൈനയും തകരുമെന്ന് എല്ലാവരും കരുതിയെങ്കിലും അതുണ്ടായില്ല, പകരം ചൈന പേരില്‍ കമ്യൂണിസവും ഫലത്തില്‍ ക്യാപിറ്റലിസവുമുള്ള ഒരു സമഗ്രാധിപത്യരാജ്യമായി മാറി. കമ്യൂണിസത്തിന്റെയും മാര്‍ക്‌സിസത്തിന്റെയും ചരിത്രം അവസാനിച്ചെന്നുവരെ വിദഗ്ധര്‍ വിധിയെഴുതി. എന്നാല്‍ ആ വിധിയെഴുത്ത് അപക്വമായിപ്പോയി എന്ന് പാശ്ചാത്യലോകം സമ്മതിക്കുന്നതാണ് 21-ാം നൂറ്റാണ്ടിന്റെ ആദ്യപതിറ്റാണ്ട് കാണിച്ചുതന്നത്. ആഗോളസമ്പദ് വ്യവസ്ഥ ഇന്നത്തെ നിലയില്‍ പോയാല്‍ മാര്‍ക്‌സ് പ്രവചിച്ച വര്‍ഗസമരം ഉണ്ടായേക്കാമെന്നാണ് അമേരിക്കയിലെ ഏറ്റവും വലിയ ന്യൂസ് മാഗസിനായ ടൈം ഇപ്പോള്‍ പറയുന്നത്. കാള്‍ മാര്‍ക്‌സിന്റെ പ്രതികാരം എന്ന പേരില്‍ അവരെഴുതിയ ലേഖനം വായിക്കാന്‍
ഇവിടെ ക്ലിക്ക് ചെയ്യുക.