ശസ്ത്രക്രിയയ്ക്ക് മാസ്‌ക് ധരിച്ചെത്തുന്ന ഡോക്ടര്‍മാരുടെ കാലമൊക്കെ അസ്തമനക്കടലിലേക്ക് താഴ്ന്നുപോവാറായിരിക്കുന്നു. ഡോക്ടര്‍മാരെക്കാളും വിദഗ്ദമായി ശസ്ത്രക്രിയ നടത്താന്‍ കഴിവുള്ള റോബോട്ടുകള്‍ രംഗത്തെത്തിയിരിക്കുകയാണ്. യൂറോപ്പിലെയും അമേരിക്കയിലെയും വലിയ ആശുപത്രികളില്‍ യന്ത്രക്കൈകളില്‍ സര്‍ജ്ജറിഉപകരണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് റോബോട്ടുകള്‍. ഡോക്ടര്‍മാരുടെ മൗസ്‌ക്ലിക്കിനനുസരിച്ച് റോബോട്ടുകള്‍ രോഗികളുടെ ശരീരം കീറിത്തുടങ്ങിയിരിക്കുന്നു. അമേരിക്കയിലെയും യൂറോപ്പിലെയും ഹൃദയ-അര്‍ബുദരോഗികളെ റോബോട്ടുകള്‍ ഡോക്ടര്‍മാരുടെ നിര്‍ദ്ദേശാനുസരണം ശസ്ത്രക്രിയ നടത്തിക്കഴിഞ്ഞു. കൂടുതല്‍ വിവരങ്ങളറിയാന്‍
ഇവിടെ ക്ലിക് ചെയ്യുക.