നമ്മുടെ ക്യാമ്പസുകളില്‍ വീണ്ടും സിനിമകളുടെ സ്വാധീനം നിറയുന്നുവോ. മായപ്പുകയുടെ പേരുമായി എത്തിയ ഇടുക്കി ഗോള്‍ഡ് സിനിമയ്ക്കുശേഷം കേരളത്തിലെ കൗമാരക്കാരില്‍ നിന്നും കഞ്ചാവ് പിടിച്ചെടുത്ത വാര്‍ത്തകളായി മാധ്യമങ്ങളില്‍. ഹണിബി, ദൃശ്യം ... സിനിമകള്‍ പ്രചോദനമേകിയ വാര്‍ത്തകള്‍ വീണ്ടും നിറഞ്ഞു. ഒടുവില്‍ പ്രണയകഥയുടെ മാസ്മരികതയുമായി പ്രണയം തീയേറ്ററുകളില്‍ എത്തിയപ്പോഴും സമൂഹം ഈ ചോദ്യം വീണ്ടുമുയര്‍ത്തി.
ഈ സിനിമ കണ്ട ഒരു കൂട്ടം യുവാക്കള്‍ അതേ പോലെ കോളേജില്‍ വസ്ത്രം ധരിച്ച് വന്നു. ഇത് കണ്ട് പ്രിന്‍സിപ്പല്‍ അവരെ പുറത്താക്കി. ആ വാര്‍ത്തകള്‍ ഈയടുത്താണ് പുറത്തുവന്നത്. ഈ സിനിമയില്‍ ക്ലാസിലിരുന്ന് ടീച്ചര്‍ കാണാതെ മദ്യപിക്കുകയോ മദ്യപിച്ച് ക്ലാസില്‍ വരുകയോ ചെയ്യുന്നത് പ്രധാന രംഗമായി തന്നെ ചിത്രീകരിച്ചിട്ടുണ്ട്. ഇത് സിനിമയ്്ക്കുള്ള സാമൂഹിക ബാധ്യതയെ ചോദ്യം ചെയ്യപ്പെടുന്നത് തന്നെയെന്നതില്‍ സംശയമില്ല. നാളെ ഇത് കോളേജുകളില്‍ സംഭവിക്കുമോയെന്ന ആശങ്ക സമൂഹം പങ്കുവെച്ചു.
സി.ഇ.ടി ക്യാമ്പസില്‍ അമിതവേഗത്തില്‍ ജീപ്പ് ഇടിപ്പിച്ച് വിദ്യാര്‍ഥിനിയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ജീപ്പിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ മദ്യപിച്ചിരുന്നതായി ആരോപണങ്ങള്‍ ഉയര്‍ന്നുകഴിഞ്ഞു. അടുത്തഘട്ടമായി േ്രപമം സിനിമയിലേതുപോലെ തന്നെ താടിയും വസ്ത്രവും ധരിച്ചവരായിരുന്നു ജീപ്പിലുണ്ടായിരുന്നതെന്ന വാര്‍ത്തയും ഒരുപക്ഷേ നാം വായിക്കേണ്ടി വന്നേക്കാം.
ശരിതെറ്റുകളുടെ വേര്‍തിരിവ് പഠിക്കുന്ന പ്രായത്തെ സ്വാധീക്കുന്ന സിനികളെടുക്കുന്നവര്‍ക്ക് സമൂഹത്തോട് നന്മനിറഞ്ഞൊരു ബാധ്യതയുണ്ടാകേണ്ടതല്ലേ...
നിങ്ങള്‍ക്കും പ്രതികരിക്കാം.
ചര്‍ച്ചാവിഷയത്തെ കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. അഭിപ്രായമെഴുതുന്നവര്‍ അക്കാര്യം ഓര്‍ക്കണം. അസഭ്യങ്ങളും അധിക്ഷേപങ്ങളും അപ്പടി നിരസിക്കും. മംഗ്ലീഷ് വേണ്ട. മലയാളത്തില്‍തന്നെ എഴുതണം. അതിന് മലയാളം ടൈപ് റൈറ്റിങ് അറിയണമെന്നില്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടത്തണം.
