സോളാര്‍ തട്ടിപ്പിലെ
ആദ്യകേസിന്റെ വിധിയും തുടര്‍ചലനങ്ങളും വീണ്ടും രാഷ്ട്രീയസമ്മര്‍ദ്ദം ഉയര്‍ത്തുന്നു, ഒപ്പം വിലപേശലും ബ്ലാക്ക്‌മെയ്‌ലിങ്ങും ശക്തമാകുന്നു എന്നും പരാതി. അരുവിക്കരയെ സോളാര്‍ വിഴുങ്ങുമോ എന്നാണ് പൊടുന്നനെ രാഷ്ട്രീയവൃത്തങ്ങളില്‍ ഉയരുന്ന ചര്‍ച്ച.
വെള്ളിയാഴ്ച രാവിലെ സരിത എസ് നായരാണ് ആദ്യം രംഗത്തെത്തിയത്. തന്നെ മാത്രമായി കുടുക്കാന്‍ നോക്കേണ്ടെന്ന ഭീഷണിയുമായി രാവിലെ മാധ്യമങ്ങളെ കണ്ട
സരിത പല ഉന്നതരും കേസിലുള്‍പ്പെട്ടിട്ടുണ്ടെന്നും ആരോപിച്ചു. ഉമ്മന്‍ ചാണ്ടിയാണ് സരിതയ്ക്ക് സാമ്പത്തിക സഹായം ചെയ്തതെന്ന ആരോപണവുമായി
സരിതയുടെ അഭിഭാഷകനായിരുന്ന ഫെനി ബാലകൃഷ്ണനും തൊട്ടു പുറകെ വന്നു. അധികം വൈകാതെ വിശദീകരണവുമായി മുഖ്യമന്ത്രി എത്തി. ആരോപണങ്ങളെ പൂര്‍ണമായും നിരാകരിച്ച മുഖ്യമന്ത്രി
സോളാര്‍ കേസിലെ വിധി ഗവണ്മെന്റ് കൈക്കൊണ്ട നടപടികള്‍ക്കു ലഭിച്ച ന്യായീകരണമാണ് എന്നും അവകാശപ്പെട്ടു. അര മണിക്കൂറിനകം പത്രസമ്മേളനം വിളിച്ച്
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മുഖ്യമന്ത്രി രാജിവെക്കണമെന്ന ആവശ്യമുയര്‍ത്തി. അരുവിക്കരയിലെ പ്രധാന അജണ്ട ഗവണ്മെന്റിന്റെ അഴിമതി തന്നെയായിരിക്കും എന്ന മുന്നറിയിപ്പും കോടിയേരി നല്‍കി. സരിതയ്ക്ക് മുഖ്യമന്ത്രി പണം നല്‍കിയത്
കുടുംബത്തെ രക്ഷിക്കാനാണെന്ന ആരോപണവുമായി ഇതിനിടെ പി സി ജോര്‍ജും രംഗത്തെത്തി. അതോടെ സോളാര്‍ വിവാദം വീണ്ടും ജ്വലിക്കുകയാണെന്ന കാര്യം ഉറപ്പായി.
സോളാര്‍ കേസ് വിധി വിവാദങ്ങളുടെ അവസാനമോ ആരംഭമോ? അരുവിക്കരയിലെ ജനവിധിയെ സോളാര്‍ തുടര്‍ചലനങ്ങള്‍ ബാധിക്കുമോ? നിങ്ങള്‍ക്കെന്തു തോന്നുന്നു?
അഭിപ്രായം രേഖപ്പെടുത്താം.