വിശാഖപട്ടണത്ത് നടന്ന സി.പി.എം. 21ാം കോണ്‍ഗ്രസ് അംഗീകരിച്ച പരിഷ്‌കരിച്ച അടവുനയം ഇടതുപക്ഷ രാഷ്ട്രീയത്തില്‍ പുതിയ ഉണര്‍വും ആവേശവും സൃഷ്ടിക്കുമെന്ന് ആര്‍.എം.പി.സംസ്ഥാന സെക്രട്ടേറിയറ്റംഗവും ഇടതുപക്ഷ ഏകോപനസമിതിയുടെ മുന്‍ പ്രസിഡന്റുമായ ഡോ.ആസാദ്.
നാലാം ലോകത്തിനും സി.പി.എമ്മിലെ 'വലതുപക്ഷവത്കരണ'ത്തിനുമെതിരെ 'വിമത' പ്രവര്‍ത്തനത്തിന് തുടക്കംകുറിച്ച് അധിനിവേശ പ്രതിരോധസമിതി രൂപവത്കരിക്കുകയും ആദ്യ സെക്രട്ടറിയായി പ്രവര്‍ത്തിക്കുകയും ചെയ്ത ഡോ.ആസാദ് തന്റെ ബ്ലോഗില്‍ എഴുതിയ ലേഖനത്തിലാണ് സി.പി.എം.നേതൃത്വത്തില്‍ വിശാലമായ ഇടതുപക്ഷ ഐക്യം കെട്ടിപ്പടുക്കുന്നതിന് അടവുനയത്തിലെ മാറ്റം വഴി തുറക്കുന്നതായി അഭിപ്രായപ്പെടുന്നത്
രാഷ്ട്രീയത്തില്‍ നയപരമായി താത്കാലികമായി ഉണ്ടാകുന്ന എതിര്‍പ്പുകള്‍ സ്ഥായിയല്ല. ഏതു ഭാഗത്തും കുടിപ്പകകള്‍ക്ക് സ്ഥാനമില്ലെന്നും രാജ്യത്തിന്റെ പുതിയ രാഷ്ട്രീയ സാഹചര്യം വിശാലമായ ഇടത് ഐക്യം അനിവാര്യമാക്കുന്നുണ്ടെന്നും ഡോ.ആസാദ് മാതൃഭൂമിയോട് പറഞ്ഞു.
ആസാദിന്റെ വാക്കുകള്‍ ആര്‍എംപി എന്ന രാഷ്ട്രീയ പ്രസ്ഥാനം സ്വീകരിക്കാന്‍ പോകുന്ന നയം മാറ്റത്തിന്റെ സൂചനയായി കാണാമോ? ആര്‍എംപിക്കു മുന്നില്‍ മറ്റൊരു വഴിയുമില്ല എന്നതിന്റെ സൂചനയാണോ ഇത്? അതോ ഇടത് ഐക്യം എന്ന അനിവാര്യതക്കായി വിട്ടുവീഴ്ച ചെയ്യാന്‍ തയ്യാര്‍ എന്ന സന്ദേശമാണോ?
നിങ്ങള്‍ക്കും പ്രതികരിക്കാം.
ചര്‍ച്ചാവിഷയത്തെ കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. അഭിപ്രായമെഴുതുന്നവര്‍ അക്കാര്യം ഓര്‍ക്കണം. അസഭ്യങ്ങളും അധിക്ഷേപങ്ങളും അപ്പടി നിരസിക്കും. മംഗ്ലീഷ് വേണ്ട. മലയാളത്തില്‍തന്നെ എഴുതണം. അതിന് മലയാളം ടൈപ് റൈറ്റിങ് അറിയണമെന്നില്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടത്തണം.
