ലക്‌നൗ : നാലുപേര്‍ ചേര്‍ന്ന് ബലാത്സംഗം നടത്തുകയെന്നത് പ്രായോഗികമല്ലെന്ന് സമാജ് വാദി പാര്‍ട്ടി നേതാവ് മുലായം സിങ് യാദവ്.
ഒരാള്‍ നടത്തുന്ന ബലാത്സംഗങ്ങളും കൂട്ടമാനഭംഗമായാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്. അത് പ്രായോഗികമാണോ? ഒരാള്‍ കണ്ടുനിന്നു, മറ്റൊരാള്‍ അവിടെയുണ്ടായിരുന്നു എന്നൊക്കയല്ലേ ഇരകള്‍ പറയൂവെന്നും മുലായം ചോദിച്ചു.
ഏതെങ്കിലും സംസ്ഥാനത്ത് കുറഞ്ഞ മാനഭംഗനിരക്ക് ഉണ്ടോയെന്നും അദ്ദേഹം ചോദിച്ചു. ചൊവ്വാഴ്ച ലക്‌നൗവില്‍ സൗജന്യ ഇ- റിക്ഷ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മുലായത്തിന്റെ വാക്കുകള്‍ രാജ്യവ്യാപകമായി പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.
നിങ്ങള്‍ക്കും പ്രതികരിക്കാം
ചര്‍ച്ചാവിഷയത്തെ കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. അഭിപ്രായമെഴുതുന്നവര്‍ അക്കാര്യം ഓര്‍ക്കണം. അസഭ്യങ്ങളും അധിക്ഷേപങ്ങളും അപ്പടി നിരസിക്കും. മംഗ്ലീഷ് വേണ്ട. മലയാളത്തില്‍തന്നെ എഴുതണം. അതിന് മലയാളം ടൈപ് റൈറ്റിങ് അറിയണമെന്നില്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടത്തണം.
