
സംസ്ഥാനപോലീസ് മേധാവിയായി സ്ഥാനമേറ്റയുടന്‍ ടി.പി സെന്‍കുമാര്‍ ഐ.പി.എസ് പുറത്തിറക്കിയ ആദ്യസര്‍ക്കുലര്‍ ചരിത്രമാകുന്നു. ജനഹിത ട്രാഫിക് സര്‍ക്കുലറാണ് ഇത്.
അതിലൊരു ഭാഗം: ഒരു വാഹനം പരിശോധനയ്ക്കായി വിധേയമാക്കുമ്പോള്‍ വാഹനം ഓടിക്കുന്നയാള്‍ പുരുഷനാണെങ്കില്‍ 'സര്‍' എന്നോ 'സുഹൃത്ത്' എന്നോ, സ്ത്രീയാണെങ്കില്‍ 'മാഡം' എന്നോ 'സഹോദരി' എന്നോ അഭിസംബോധന ചെയ്യണം.
മറ്റൊന്ന്: അപകടങ്ങള്‍ പരമാവധി കുറയ്ക്കുക എന്നുള്ളതാണ് വാഹന പരിശോധനകൊണ്ട് മുഖ്യമായും ഉദ്ദേശിക്കുന്നത്. അതല്ലാതെ പെറ്റി കേസുകളുടെ എണ്ണം തികയ്ക്കുക എന്നതായിരിക്കരുത്.
പോലീസ് വകുപ്പിന് എത്രത്തോളം ആദരവ് നേടിക്കൊടുക്കും ഈ നിര്‍ദ്ദേശങ്ങള്‍? എത്രത്തോളം ജനോപകാരപ്രദമാകും? പ്രതികരിക്കുക...