മലയാളികളുടെ ഇഷ്ടവിഭവമായ ബീഫ് കിട്ടാക്കനിയാകുന്നു. ആരും നിരോധിച്ചിട്ടില്ലെങ്കിലും കേരളത്തിലെ ഹോട്ടലുകളില്‍ ' നോ ബീഫ് ' ബോര്‍ഡുകള്‍ കണ്ടു തുടങ്ങി.
മഹാരാഷ്ട്രയില്‍ നിന്നുള്ള കന്നുകാലികളുടെ വരവ് നിലച്ചതാണ് ക്ഷാമത്തിനിടയാക്കുന്നത്. എന്നാല്‍, വിപണിയില്‍ ബീഫ് വില ഉയര്‍ത്താനായി ഏജന്റുമാര്‍ കൃത്രിമ ക്ഷാമമുണ്ടാക്കുന്നതാണെന്നും ആക്ഷേപമുണ്ട്.
ബീഫ് നിരോധനത്തെ അനുകൂലിക്കുന്ന സംഘടനകള്‍ അതിര്‍ത്തികളില്‍ ലോറികള്‍ തടയുന്നതായി ഏജന്റുമാര്‍ ആരോപിക്കുന്നുണ്ട്. എന്നാല്‍ വില ഉയര്‍ത്താനായി ചിലര്‍ നടത്തുന്ന കളികളുടെ ഭാഗമാണ് ഇതെന്നും അഭിപ്രായമുണ്ട്.
ബീഫ് പ്രശ്‌നത്തില്‍സര്‍ക്കാരും ഇതേവരെ കാര്യമായ ഇടപെടലുകള്‍നടത്തിയിട്ടില്ല.
കേരളത്തിലും ബീഫ് കിട്ടാക്കനിയാകുമോ.. നിങ്ങള്‍ക്കു പ്രതികരിക്കാം.