ചിലരുടെ ചതിപ്രയോഗങ്ങളില്‍ മനംനൊന്ത് 'ഇനി കേരളത്തില്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്കില്ല' എന്ന വാക്കുകളില്‍ മാത്രം വിമര്‍ശനം ഒതുക്കി ലൈറ്റ് മെട്രോ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ഒരുങ്ങുന്ന ഇ.ശ്രീധരന് മോഹന്‍ലാലിന്റെ തുറന്ന കത്ത്.
കര്‍മയോഗിയായ അങ്ങയെപ്പോലും അനാദരിക്കുന്നവര്‍ കേരളത്തില്‍ ഉണ്ടെന്നറിയുമ്പോള്‍ എനിക്ക് നിരാശതോന്നുന്നു. പക്ഷേ അതിനര്‍ഥം കേരളത്തിലെ എല്ലാവരും അങ്ങനെ ആണെന്നല്ല. കേരളത്തിന്റെ വികസനത്തിന് ഇനിയും അങ്ങയെ ആവശ്യമുണ്ട്. കൊച്ചിക്കാര്‍ അങ്ങ് പൂര്‍ത്തിയാക്കുന്ന കൊച്ചി മെട്രോയ്ക്കായി എല്ലാവിധ അസൗകര്യങ്ങളും ബുദ്ധിമുട്ടുകളും മറന്ന് ക്ഷമയോടെ കാത്തിരിക്കുകയാണ്. അങ്ങയുടെ സായാഹ്നങ്ങള്‍ യൗവ്വനത്തിന്റെ നട്ടുച്ചയേക്കാള്‍ സര്‍ഗ്ഗാത്മകവും ക്രിയാത്മകവുമാണ് എന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു- ഇങ്ങനെ പോകുന്നു കത്ത്.