പൂണെയിലെ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യയില്‍ കാവി ഭരണമാണെന്ന് ആരോപിച്ച് ജൂണ്‍ 12 മുതല്‍ വിദ്യാര്‍ഥികള്‍ സമരത്തിലാണ്. ഇന്‍സ്റ്റിറ്റിയൂട്ടിലെ പുതിയ ചെയര്‍മാനായി ഗജേന്ദ്ര ചൗഹാനെ നിയമിച്ചതാണ് വിദ്യാര്‍ഥികളെ പ്രകോപിപ്പിരിക്കുന്നത്.
ചൗഹാനെതിരെ വ്യക്തിപരമായി തങ്ങള്‍ക്ക് എതിര്‍പ്പില്ല. എന്നാല്‍ അദ്ദേഹത്തെ തിരഞ്ഞെടുത്ത രീതിയെ എതിര്‍ക്കുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ മനസ്സിലാക്കുന്ന ഒരാളായിരിക്കണം ചെയര്‍മാന്‍. ഒരു സിലബസ് മാറ്റാനെങ്കിലും കഴിവുള്ള ഒരാളെയായിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ലാഘവത്തോടെയുള്ള ഈ നിയമനം അംഗീകരിക്കാനാവില്ലെന്നും വിദ്യാര്‍ഥികള്‍ പറയുന്നു.
മഹാഭാരതം സീരിയലില്‍ ഭീഷ്മരായി അഭിനയിച്ച മുഖേഷ് ഖന്നയെ ചില്‍ഡ്രന്‍സ് ഫിലിം സൊസൈറ്റി തലവനാക്കിയതും നേരത്തെ വിവാദമായിരുന്നു. സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സെര്‍ട്ടിഫിക്കേഷന്‍ ഓഫ് ഇന്ത്യ മേധാവിയുടെ നിയമനവും വിവാദത്തിലാണ് അവസാനിച്ചത്.
രാഷ്ട്രീയനിയമനങ്ങള്‍ ചലച്ചിത്രമേഖലില്‍ മാറ്റമുണ്ടാക്കുമോ... നിങ്ങള്‍ക്കും പ്രതികരിക്കാം.