സിആര്‍പിഎഫ് ജവാന്മാര്‍ക്ക് ഇനി മദ്യമില്ല

Published on  23 Jul 2015

രാജ്യത്തെ ഏറ്റവും വലിയ അര്‍ധ സൈനിക വിഭാഗമായ സി.ആര്‍.പി.എഫില്‍ ഇനി മദ്യമില്ല. പകരം യോഗ പരിശീലിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. താമസിയാതെ മറ്റ് അര്‍ധ സൈനിക വിഭാഗക്കാരുടെ മദ്യക്വാട്ടയും നിര്‍ത്തലാക്കിയേക്കും.

സൈനികരുടെ ആരോഗ്യത്തിന് ഹാനികരമാണെന്് ചൂണ്ടിക്കാട്ടിയാണ് സിആര്‍പിഎഫിന്റെ മദ്യക്വോട്ട നിര്‍ത്തലാക്കിയിരിക്കുന്നത്. മൂന്നരലക്ഷം ജവാന്മാരാണ് സിആര്‍പിഎഫിലുള്ളത്.

ഓഫീസര്‍മാര്‍ക്ക് മൂന്ന് കുപ്പി വീതം വിസ്‌കി, ബ്രാന്‍ഡി, റം, വൈന്‍, ആറ് കുപ്പി ബിയര്‍ എന്നിവയും താഴെയുള്ളവര്‍ക്ക് ആനുപാതികമായും മദ്യം സൗജന്യവിലയില്‍ നല്‍കിയിരുന്നു.

എന്നാല്‍ 9,000 അടിയില്‍ കൂടുതല്‍ ഉയരത്തില്‍ കൊടും തണുപ്പില്‍ ജോലിചെയ്യുന്ന സൈനികര്‍ക്ക് മദ്യം തുടര്‍ന്നും നല്‍കാന്‍ സിആര്‍പിഎഫ് പുറത്തിറക്കിയ വിജ്ഞാപനത്തില്‍ പറയുന്നുണ്ട്. എന്നാല്‍ മദ്യക്വോട്ട നിര്‍ത്തലാക്കുന്നതിനോട് ഭൂരിപക്ഷം ജവാന്മാരും എതിര്‍പ്പു പ്രകടിപ്പിക്കുന്നുണ്ട്.

ആരോഗ്യപരമായ കാണണങ്ങള്‍ ചൂണ്ടിക്കാട്ടി മദ്യം നിര്‍ത്തലാക്കുന്നതിനോടും യോഗ പരിശീലിപ്പിക്കുന്നതിനോടും നിങ്ങള്‍ക്കുള്ള അഭിപ്രായങ്ങള്‍ പങ്കുവെക്കാം.

 


ചര്‍ച്ചാവിഷയത്തെ കുറിച്ച് വായനക്കാര്‍ക്ക് കൂടുതല്‍ അറിവും ഉള്‍ക്കാഴ്ചയും നല്‍കുകയാണ് ഈ പംക്തിയുടെ ലക്ഷ്യം. അഭിപ്രായമെഴുതുന്നവര്‍ അക്കാര്യം ഓര്‍ക്കണം. അസഭ്യങ്ങളും അധിക്ഷേപങ്ങളും അപ്പടി നിരസിക്കും. മംഗ്ലീഷ് വേണ്ട. മലയാളത്തില്‍തന്നെ എഴുതണം. അതിന് മലയാളം ടൈപ് റൈറ്റിങ് അറിയണമെന്നില്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അത് ഉപയോഗപ്പെടത്തണം.



- -