കോഴിക്കോട്: ഏഴ് വയസ്സുകാരന്‍ ഡ്രമ്മര്‍ക്ക് സ്വന്തം ട്രൂപ്പിലേക്ക് വിശ്രുതസംഗീതസംവിധായകന്‍ എ.ആര്‍. റഹ്മാന്റെ ക്ഷണം.
വയനാട് കല്‍പ്പറ്റയിലെ ലതീഷ്‌സജിനി ദമ്പതിമാരുടെ മകന്‍ ആദര്‍ശിന്റെ പ്രതിഭയെക്കുറിച്ചറിഞ്ഞാണ് റഹ്മാന്‍ വിളിച്ചത്. അദ്ദേഹത്തിന്റെ സന്ദേശം വെള്ളിയാഴ്ച ലതീഷിന് ലഭിച്ചു. അടുത്ത പരിപാടിയില്‍ ആദര്‍ശ് റഹ്മാനുവേണ്ടി ഡ്രം വായിക്കും.
കല്‍പ്പറ്റ സെന്റ് ജോസഫ്‌സ് കോണ്‍വെന്റ് സ്‌കൂളിലെ മൂന്നാംക്ലാസ്സ് വിദ്യാര്‍ത്ഥിയാണ് ആദര്‍ശ്. കീബോര്‍ഡ്കലാകാരന്‍കൂടിയായ ജ്യേഷ്ഠന്‍ അഞ്ജയിനൊപ്പം 'താമരശ്ശേരി ചുരം' എന്ന ബാന്‍ഡ് ഗ്രൂപ്പില്‍ അംഗമാണ് ആദര്‍ശ്. കുട്ടിയുടെ പ്രകടനം കണ്ട പ്രശസ്ത ഡ്രമ്മര്‍ ശിവമണിയാണ് എ.ആര്‍. റഹ്മാന്റെ ശ്രദ്ധയില്‍ ഈ ഇളംപ്രതിഭയുടെ കാര്യം എത്തിക്കുന്നത്. ഇതേത്തുടര്‍ന്നാണ് ക്ഷണമെത്തിയത്. ഫൈസല്‍ റാസി എന്ന ഗുരുവിന്റെ കീഴിലായിരുന്ന ആദര്‍ശിന്റെ ആദ്യശിക്ഷണം.