കായ്‌പോള

Posted on: 09 Jan 2015


ചേരുവകള്‍

നേന്ത്രപ്പഴം - 2 എണ്ണം
മുട്ട -4 എണ്ണം
പഞ്ചസാര - നാല് സ്പൂണ്‍
ഏലക്ക - 4 എണ്ണം
നെയ്യ് - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഏത്തപ്പഴും നാലായി കീറി ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. ഒരു പാനില്‍ നെയ്യൊഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞുവച്ച ഏത്തപ്പഴം ചേര്‍ത്ത് ഗോള്‍ഡന്‍ നിറമാകുന്നത് വരെ വറുത്തുകോരിയെടുക്കുക.

മുട്ടയില്‍ പഞ്ചസാരയും ഏലക്കയും ചേര്‍ത്ത് നന്നായി പതപ്പിച്ചെടുക്കുക. അതിലേക്ക് വറുത്തു വച്ചിരിക്കുന്ന പഴം ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്യുക.

ശേഷം ഒരു നോണ്‍സ്റ്റിക് സോസ്പാന്‍ ചൂടാകുമ്പോള്‍ നെയ് തടവി കൂട്ട് അതിലേക്ക് ഒഴിക്കുക. ചെറുതീയില്‍ അടച്ചുവെച്ച് 20-25 മിനിട്ട് വേവിച്ചെടുക്കുക. കായ് പോള തയ്യാര്‍ ഇനി മുറിച്ചെടുത്ത് വിളമ്പാം.

നൂറുന്നിസ, ഫാത്തിമ






food fest gallery
food gallery inaguration 3
fest 2014 photos

 

ga
eves advt