കടലോരത്തിന്റെയും രാത്രിയുടെയും ഭംഗിയില്‍ ഭക്ഷ്യമേള

Posted on: 09 Jan 2015


ഭട്ട് റോഡ് പാര്‍ക്കിനെ സാംസ്‌കാരിക ഉദ്യാനമാക്കുമെന്ന് മന്ത്രി ചെന്നിത്തല


കോഴിക്കോട്: കോഴിക്കോടിന് പുതിയ ഒരു സായാഹ്നകേന്ദ്രമാണ് മാതൃഭൂമിജി.കെ.എസ്.എഫ്പാരിസണ്‍ ലിബര്‍ട്ടി മലബാര്‍ ഭക്ഷ്യമേള തുറന്നുകൊടുത്തത്. ഇതുവരെ അധികമാരും പോവാതെ അകന്നുകിടന്നിരുന്ന ഭട്ട്‌റോഡ് പാര്‍ക്ക് ഭക്ഷണവും രാത്രിസൗന്ദര്യവും സംഗീതവും ചേര്‍ന്ന് പുതിയ മോടിയോടെ ഒരുങ്ങി. നടുവിലെ ജലാശയം മറ്റൊരു ഭംഗിയേകി.
ഭക്ഷണപ്രണയികള്‍ക്ക് കുടുംബത്തോടൊത്ത് കലയുടെ പശ്ചാത്തലത്തില്‍ ഒരു ഡൈനിങ് ഔട്ടിന്റെ ആനന്ദം നല്‍കാന്‍ ഭട്ട് റോഡ് പാര്‍ക്കിന് സാധിച്ചു.
ഇത്രയും മനോഹരമായ ഒരു സ്ഥലത്തെ വീണ്ടെടുത്ത 'മാതൃഭൂമി'യെ ചടങ്ങില്‍ മുഖ്യാതിഥിയായിരുന്ന സംവിധായകന്‍ രഞ്ജിത്ത് അഭിനന്ദിച്ചു. കോഴിക്കോടിന് സൗകര്യമുള്ള ഒരു സാംസ്‌കാരികോദ്യാനം ഇപ്പോഴുമില്ല. ഇത് അത്തരത്തിലുള്ള ഒന്നാണ്. ഭക്ഷ്യമേളയുടെ ഒരുക്കങ്ങള്‍ കാണാന്‍ ഇവിടെ എത്തിയപ്പോള്‍ എം.എല്‍.എ. എ. പ്രദീപ്കുമാറും മാതൃഭൂമി ഡയറക്ടര്‍ കൂടിയായ എം.വി. ശ്രേയാംസ് കുമാര്‍ എം.എല്‍.എയും ഇത്തരം ഒരു ചിന്ത പങ്കുവെക്കുന്നത് കേട്ടപ്പോഴാണ് ഇതിന്റെ പ്രാധാന്യം എനിക്ക് മനസ്സിലായത്. 'മാതൃഭൂമി'യും കോര്‍പ്പറേഷനും സഹകരിച്ചാല്‍ ഇത് സാധ്യമാവുന്നതേയുള്ളൂരഞ്ജിത്ത് പറഞ്ഞു. ഇതിന് സര്‍ക്കാറിന്റെ പിന്തുണ നല്‍കണം എന്ന് രഞ്ജിത്ത് രമേശ് ചെന്നിത്തലയോട് പറഞ്ഞു. അങ്ങനെ ഒരു ഉദ്യമം ഉണ്ടാവുകയാണെങ്കില്‍ തീര്‍ച്ചയായും സര്‍ക്കാര്‍ അതിന് എല്ലാ സഹായങ്ങളും നല്‍കും എന്ന് ചെന്നിത്തല ഇതിന് മറുപടിയായി പറഞ്ഞു. വെള്ളിയാഴ്ച ഭക്ഷ്യമേളയില്‍ ആദര്‍ശ് ആന്‍ഡ് ലതീഷ് നയിക്കുന്ന താമരശ്ശേരി ചുരം ടീമിന്റെ ബാന്‍ഡ് അരങ്ങേറും. വൈകുന്നേരം 5.30 മുതലാണ് മേള



food fest gallery
food gallery inaguration 3
fest 2014 photos

 

ga
eves advt